സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം ;പാഠപുസ്തകം എത്തിയത് ആവശ്യത്തിന്റെ പകുതിയില്‍ താഴെ
തൊടുപുഴ: സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോഴും ജില്ലയില്‍ വിതരണത്തിനെത്തിയത് ആവശ്യമുള്ളതിന്റെ പകുതി പാഠപുത്സകങ്ങള്‍ മാത്രം. തമിഴ് മീഡിയം സ്‌കൂളുകളിലെ പുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചിട്ടുമില്ല.
ഇക്കാാരണത്താല്‍ മൂന്നാര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ ഒരു പുസ്തകം പോലും വിതരണം ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പാഠപുസ്തകം നേരത്തേ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പീരുമേട്, മൂന്നാര്‍ എന്നിവിടങ്ങളില്‍ തമിഴ് മീഡിയം സ്‌കൂളുകളുളളതിനാല്‍ ഇവയുടെ അച്ചടി കൂടി പൂര്‍ത്തിയാക്കിയതിന് ശേഷമേ വിതരണം നടത്താന്‍ കഴിയൂ എന്ന സ്ഥിതിയാണുളളത്.
പാഠപുസ്തക അച്ചടിയുടെ ചുമതലയുളള കേരള ബുക്‌സ് ആന്‍ഡ് പ്രിന്‍ഡിങ് സൊസൈറ്റി ഡയറക്ടര്‍ പാംപുസ്തകം ഇത്തവണ അവധിക്കാലം തീരുന്നതിന് മുന്‍പ് എത്തിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവധി തീരാന്‍ ഇനി രണ്ടാഴ്ചകള്‍ കൂടി മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ 45 ശതമാനം പുസ്തകങ്ങള്‍ മാത്രമാണ് വിതരണം ചെയ്തു തുടങ്ങിയത്. ഒന്നു മുതല്‍ പത്തുവരെ കളാസുകളിലെ ഒന്നാം വോള്യം പുസ്തകങ്ങളുടെ വിതരണമാണ് പുരോഗമിക്കുന്നത്.
ജില്ലയില്‍ ആകെ വേണ്ട 740758 പുസ്തകങ്ങളില്‍ 350932 പുസ്തകങ്ങളാണ് ഇതിനോടകം വിതരണം ചെയ്തത്. ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഉപജില്ലകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ എത്തിയത് അടിമാലിയിലാണ്. 62 ശതമാനം പുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തു. പാംപുസ്തകങ്ങളുടെ അച്ചടി പൂര്‍ണമായും സര്‍ക്കാര്‍ സ്ഥാപനമായ കേരള ബുക്‌സ് ആന്‍ഡ് പ്രിന്‍ഡിങ് സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് നടന്നുവരുന്നത്. കഴിഞ്ഞ വര്‍ഷം അധ്യയനം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ട് പോലും പാഠ പുസ്തകങ്ങള്‍ എത്താത്തത് ജില്ലയില്‍ വിദ്യാര്‍ഥികളുടെ പഠനത്തെ തന്നെ ബാധിച്ചിച്ചിരുന്നു.
പിന്നീട് പുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകളെ കൂടി ഏല്‍പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞത്. മുന്‍ വര്‍ഷങ്ങളില്‍ ജില്ലയില്‍ പാഠ പുസ്തകങ്ങള്‍ അധ്യയനം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് എത്തിയത്. പല സ്‌കൂളുകളിലും അധ്യാപകര്‍ പുസ്തകങ്ങള്‍ ഫോേട്ടാസ്റ്റാറ്റ് എടുത്ത് കുട്ടികള്‍ക്ക് നല്‍കുന്ന സാഹചര്യമായിരുന്നു. പാഠപുസ്തകങ്ങളുടെ വിതരണം വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തമിഴ് മീഡിയം സ്‌കൂളുകളില്‍ പുസ്തകം എത്താത്തത് ചര്‍ച്ചയായിരുന്നു.
അച്ചടി വൈകിയാല്‍ യഥാസമയം പുസ്തകം എത്തിക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടാവുമെന്ന് യോഗം വിലയിരുത്തി. പുസ്ത വിതരണം പുരോഗമിക്കുകയാണെന്നും പുസ്തകം എത്തുന്ന മുറക്ക് സ്‌കൂളുകളില്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും ഈ മാസം ഇരുപതിന് മുന്‍പായി തെന്ന എല്ലാ സ്‌കൂളുകളിലും പുസ്തകം എത്തിച്ചു നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇടുക്കി ജില്ലാ വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ. അബൂബക്കര്‍ പറഞ്ഞു. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ അക്ഷീണ പ്രയത്‌നത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."