HOME
DETAILS
MAL
റോഡ് വികസനം സാധ്യമാക്കണമെന്ന്
backup
May 14 2017 | 19:05 PM
പാലാ: സെന്റ് മേരീസ് റോഡിലെ വീതികുറവിന് പരിഹാരം കാണുവാന്‍ ഭൂവുടമകളുമായി ചര്‍ച്ച നടത്തി ഉഭയകക്ഷി സമ്മതത്തോടെ റോഡ് വികസനം സാധ്യമാക്കണമെന്ന് ആവശ്യം ഉയരുന്നു.
നഗരത്തിന്റെ മദ്ധ്യഭാഗ വികസനത്തിന് സഹായകരമായ നടപടി എല്ലാ ഭാഗത്തുനിന്നും സൗഹാര്‍ദ്ദപരമായ സമീപനം വഴി ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്. പരിഹരിക്കുവാന്‍ കഴിയാത്ത ഒരു വിഷയമായി നഗരവാസികള്‍ കരുതുന്നില്ല.
ആര് മുന്‍കൈ എടുക്കുമെന്നതാണ് അലട്ടുന്ന വിഷയം. ആയിരക്കണക്കിന് വാഹനങ്ങള്‍ ദിനേന കടന്നുപോകുന്ന റോഡില്‍ വീതികുറവ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനൊപ്പം അപകടഭീഷണിയും ഉയര്‍ത്തുന്നു.
നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ട് ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന ഈ റോഡില്‍ വാഹനത്തിരക്കിനിടയിലൂടെയാണ് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാല്‍നടയാത്ര ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."