HOME
DETAILS

ജയിലിലെ 'ഭീകരന്‍' കാണാതായ മകനെന്ന് വീട്ടമ്മ

  
backup
July 25, 2016 | 10:16 PM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a4%e0%b4%be%e0%b4%af




ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദ് ഭീകരനെന്ന് ആരോപിച്ച് ജയിലിലടച്ച യുവാവ് 10 വര്‍ഷം മുന്‍പ് കാണാതായ തന്റെ മകനാണെന്ന് അവകാശപ്പെട്ടു വീട്ടമ്മ രംഗത്ത്. മീററ്റിനടുത്തുള്ള കണ്‍കര്‍കേര സ്വദേശിനി മഹേഷ് ദേവിയാണ് തന്റെ മകന്‍ പ്രവീണ്‍ജാദവാണ് ആ 'ഭീകരന്‍' എന്ന അവകാശവാദവുമായി എത്തിയത്. കാണാതായ പ്രവീണിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. 2007 നവംബറില്‍ ലഖ്‌നോയില്‍വച്ച് പൊലിസ് പിടികൂടിയ ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകന്‍ മുഹമ്മദ് ആബിദ് എന്ന ഫത്തേയുടെ ചിത്രമാണെന്ന രീതിയില്‍ ഈ മാസം രണ്ടിനാണ് പ്രവീണിന്റെ ഫോട്ടോ വിവിധ മാധ്യമങ്ങളില്‍ വന്നത്. കേസില്‍ ശിക്ഷിച്ച വാര്‍ത്തയോടൊപ്പമായിരുന്നു അത്. 10 വര്‍ഷം മുന്‍പ് പൊലിസ് കൊണ്ടുപോയ ശേഷം കാണാതായ മകന്റെ എന്തെങ്കിലും വിവരം ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ പത്രങ്ങള്‍ വായിക്കുന്നതിനിടെയാണ് ആബിദിന്റെ പടം അവര്‍ കണ്ടത്.
മഹേഷ് ദേവിയുടെ അവകാശവാദത്തെത്തുടര്‍ന്ന് ആബിദിനെ ജയിലില്‍ കാണാന്‍ അധികൃതര്‍ അവസരമൊരുക്കി. എന്നാല്‍ താന്‍ പ്രവീണ്‍ ജാദവാണെന്നത് ആബിദ് നിരസിച്ചു. ആബിദിനെ അറസ്റ്റ്‌ചെയ്ത പ്രത്യേക അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അവനെ കണ്ടതെന്നും പൊലിസിനെ പേടിച്ചാണ് സത്യം പറയാന്‍ തയാറാകാത്തതെന്നും മഹേഷ് ദേവി പറയുന്നു. താന്‍ പ്രവീണല്ലെന്നു പറയുമ്പോള്‍ അവന്റെ കണ്ണു നിറഞ്ഞിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ നഗരങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ചാണ് ആബിദിനെ മറ്റു മൂന്നുപേര്‍ക്കൊപ്പം ലഖ്‌നോ പൊലിസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രവീണിനെ 2006 മേയിലാണ് കാണാതായത്. അന്ന് മഫ്തിയിലെത്തിയ പൊലിസുകാര്‍ ഒരിടംവരെ പോകാന്‍ ആവശ്യപ്പെട്ടാണു വീട്ടില്‍വന്നത്. പിന്നെ പ്രവീണ്‍ മടങ്ങിവന്നില്ല. തുടര്‍ന്ന് പൊലിസ് സ്‌റ്റേഷനില്‍ തിരക്കിയപ്പോള്‍ അവന്‍ ഭീകരനായിരുന്നുവെന്നും ഏറ്റുമുട്ടലില്‍ മരിച്ചെന്നും മറുപടി ലഭിച്ചു. എന്നാല്‍ അതു പ്രവീണായിരുന്നില്ല. പ്രവീണാണെന്നു സമ്മതിക്കാന്‍ പൊലിസ് നിര്‍ബന്ധിച്ചെങ്കിലും വീട്ടുകാര്‍ തയാറാിയില്ല.
ജയിലില്‍ കഴിയുന്ന ആബിദ് തന്നെയാണ് പ്രവീണെന്നു വിശ്വസിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്നു ജയ്‌ഷെ മുഹമ്മദ്  പ്രവര്‍ത്തകരെ പിടിച്ചുവെന്ന് പൊലിസ് അവകാശപ്പെടുന്ന ഏറ്റുമുട്ടല്‍തന്നെ വ്യാജമാണെന്ന് മഹേഷ് ദേവി പറയുന്നു. അതോടൊപ്പം തനിക്ക് ഹിന്ദി അറിയില്ലെന്നാണ് ജയിലിലെ കൂടിക്കാഴ്ചയില്‍ ആബിദ് പറഞ്ഞത്. എന്നാല്‍ ഇയാള്‍ നന്നായി ഹിന്ദി സംസാരിക്കുമെന്ന് സഹതടവുകാര്‍ പറഞ്ഞിട്ടുണ്ട്.
പ്രവീണിനെ തിരിച്ചറിയാന്‍ ശരീരത്തില്‍ മൂന്ന് അടയാളങ്ങളുണ്ട്. ഇതില്‍ രണ്ടെണം ആബിദിനുണ്ട്. വലതു കൈയിലെ പച്ചകുത്തല്‍ മാത്രമാണ് ഇപ്പോള്‍ ഇല്ലാത്തത്. കുട്ടിക്കാലത്ത് നെറ്റിയിലും കാലിനുമുണ്ടായ മുറിവിന്റെ പാടുകള്‍ അതുപോലെയുണ്ടെന്നും കരച്ചിലടക്കി മഹേഷ് ദേവി പറയുന്നു. തങ്ങള്‍ ഡി.എന്‍.എ പരിശോധന ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഇക്കാര്യത്തില്‍ കുടുംബത്തെ സഹായിക്കുന്ന സന്നദ്ധസംഘടനയായ റിഹി മഞ്ചിന്റെ പ്രവര്‍ത്തകന്‍ ഷാനവാസ് ആലം പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാകാനാവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  a month ago
No Image

കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു

Kerala
  •  a month ago
No Image

തൊഴിലുറപ്പ് പദ്ധതിക്ക് ഇരുട്ടടി; അധിക ബാധ്യതാനിർദേശങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം

Kerala
  •  a month ago
No Image

അപരിചിത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് വാട്‌സ്ആപ്പിന്റെ പുതിയ സുരക്ഷാ പൂട്ട്; മുന്നറിയിപ്പുമായി കമ്പനി

National
  •  a month ago
No Image

മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍

National
  •  a month ago
No Image

പുതിയ മാറ്റങ്ങളുമായി കേന്ദ്രം: മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണത്തില്‍ പരിഷ്‌കാരം

Kerala
  •  a month ago
No Image

സൗജന്യയാത്ര; സ്വകാര്യബസ് സർവിസ് 2000 മുതൽ 3000 വരെ വരുമാനനഷ്ടം

Kerala
  •  a month ago
No Image

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; താപനില കുറയും | UAE Weather

uae
  •  a month ago
No Image

പി.എം ശ്രീയും വീര്യം കുറഞ്ഞ മദ്യവും ചുട്ടുപഴുത്ത് തിളച്ചുതൂവി

Kerala
  •  a month ago
No Image

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നിന്ന് ചാരായം കണ്ടെത്തി; സഹപാഠി എത്തിച്ച് നൽകിയതെന്ന് വിവരം

Kerala
  •  a month ago