HOME
DETAILS
MAL
തെപ്പക്കാട് ആന വളര്‍ത്തു കേന്ദ്രം തുറന്നു
backup
May 14 2017 | 21:05 PM
ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാംപ് തുറന്നു. രണ്ട് ആനകള്‍ ചരിഞ്ഞതിനെ തുടര്‍ന്നാണ് കേന്ദ്രം അടച്ചത്.
വേനല്‍ മഴയില്‍ കാട് പച്ചപ്പണിഞ്ഞതോടെയാണ് കേന്ദ്രം തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കേന്ദ്രം അടച്ചതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്ക് കാട്ടിലൂടെയുള്ള ആന സവാരിയും നിര്‍ത്തിയിരുന്നു. കേന്ദ്രം തുറന്നതോടെ ആന സവാരി പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കേന്ദ്രം തുറക്കുന്ന ചടങ്ങില്‍ ആനകള്‍ക്ക് പ്രത്യേകം തയാറാക്കിയ ഭക്ഷണങ്ങള്‍ നല്കി. ചടങ്ങില്‍ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടര്‍ ശരവണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."