പ്രളയം വരള്‍ച്ചക്ക് വഴി മാറി; ജില്ലയില്‍ ചൂട് രൂക്ഷമാകുന്നു
കോട്ടയം: പ്രളയനാളുകള്‍ക്ക് പകരമെത്തിയ കൊടുംചൂടില്‍ നാട് വരള്‍ച്ചയിലേക്ക് . പ്രളയകാല ത്തെ ദുരിതത്തില്‍ നിന്ന് കരകയറാന്‍ നോക്കുന്നതിനിടെയാണ് ജില്ല കടുത്തവേനലിലേക്ക് കൂപ്പുകുത്തുന്നത്.
ഇന്നലെ 32 ഡിഗ്രി സെന്‍ഷ്യസ് ചൂടാണ് ജില്ലയില്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച 33 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. മഴക്കാലത്ത് കരകവിഞ്ഞ മീനച്ചിലാര്‍, കൊടൂരാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയിലെ ജലനിരപ്പ് വേനല്‍ക്കാലത്തിന് സമാനമായ രീതിയിലാണ് താഴ്ന്നത്. ഗ്രാമപ്രദേശങ്ങളിലെ തോടുകളിലും ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ജലവാഹിനികളായ ആറുകളും തോടുകളും മെലിഞ്ഞുതുടങ്ങിയതുമൂലം വീടുകളിലെ കിണറുകളിലെ ജലനിരപ്പും താഴ്ന്നുതുടങ്ങി. ചൂടുകൂടിയതോടെ കാര്‍ഷികമേഖലയും പ്രതിസന്ധിയിലാണ്. മഴയെത്തുടര്‍ന്ന് റബ്ബര്‍, ഏത്തവാഴകൃഷി തുടങ്ങിയവയ്ക്ക് കടുത്ത നാശനഷ്ടമാണ് നേരിട്ടത്. ചൂട് കടുത്തതോടെ വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലം കാര്‍ഷിക മേഖല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. റബ്ബറിന്റെ ഇലകള്‍ കൊഴിഞ്ഞുതുടങ്ങി. നെടുംകുന്നം, കങ്ങഴ, കറുകച്ചാല്‍ മേഖലളിലെ വാഴകൃഷി കരിഞ്ഞുണങ്ങിത്തുടങ്ങി. ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍, കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളായ കുമകം, താഴത്തങ്ങാടി, കാരാപ്പുഴ,തിരുവാര്‍പ്പ്, കാഞ്ഞാരപ്പള്ളി മേഖലകളില്‍ ശുദ്ധജനത്തിന്റെ ക്ഷാമം നേരിട്ടുതുടങ്ങി. വെയില്‍ കനത്തതോടെ പകര്‍ച്ച വ്യാധികളും വ്യാപിക്കുകയാണ്്. നീണ്ടൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചുചൂടുകൂടിയതുമൂലം ജില്ലയില്‍ പത്തുപേര്‍ക്ക്് ചിക്കന്‍ഫോക്‌സ് പിടിപെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പനച്ചിക്കാട്, മീനച്ചില്‍, കൂരോപ്പട, കൊഴുവനാല്‍, കടപ്ലാമറ്റം, ഈരാറ്റുപേട്ട, എന്നിവിടങ്ങളില്‍ ഒരാള്‍ക്കീവിതവും മുത്തോലി, കോട്ടയം മുനിസിപ്പാലിറ്റികളിലായി രണ്ടുപേര്‍ക്കുവീതവും ചിക്കന്‍പോക്‌സ് രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. ഈ ആഴ്ചയില്‍ ജില്ലയില്‍ 25 പേര്‍ക്കാണ് രോഗം ബാധിച്ചത്. 329 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. ഈ ആഴ്ചയില്‍ മറവന്‍തുരുത്ത്, കോട്ടയം മുനിസിപ്പാലിറ്റി, എരുമേലി മേഖലകളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചതായും ജില്ലാ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകളില്‍ പറയുന്നു. കോട്ടയം മുനിസിപ്പാലിറ്റിയില്‍ ഒരാള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊട്ടുപിന്നാലെ വയറിളക്ക രോഗമാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 43 പേര്‍ക്കാണ് വയറിളക്കം പിടിപെട്ടിരിക്കുന്നത്. വ്യാഴ്ചത്തെ കണക്കനുസരിച്ച് ജില്ലയില്‍ 70 പേര്‍ക്ക് വയറിളക്കം റിപ്പോര്‍ട്ട് ചെയ്തത്.
ഗവണ്‍മെന്റ് ആശുപത്രികളില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള കണക്കുകള്‍ മാത്രമാണിത്. മറ്റ് സ്വകാര്യ ആശുപത്രികളിലേയും രോഗബാധിതരുടെ കണക്കുകളും നോക്കിയാല്‍ എണ്ണം ഇതിലും വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."