HOME
DETAILS
MAL
സഊദിയിൽ കൊവിഡ് ബാധിച്ച് മരിച്ച വിദേശി ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിന് അഞ്ചു ലക്ഷം റിയാൽ ധനസഹായം പ്രഖ്യാപിച്ചു
backup
October 27 2020 | 21:10 PM
റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ച് മരിച്ച വിദേശികളായ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം റിയാൽ നൽകാൻ തീരുമാനം. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ്മ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യവെ കൊവിഡ് ബാധിച്ച് മരിച്ച വിദേശികളും സ്വദേശികളുമായ എല്ലാ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്കും അഞ്ചുലക്ഷം റിയാൽ വീതം സഹായ ധനം നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നതെന്ന് വാർത്താവിതരണ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി അറിയിച്ചു.
The Cabinet approves to allocate SR 500,000 to the family of the health practitioner who lost his/her life due to COVID-19 in the government or private sectors, whether civil or military and Saudi or non-Saudi.#SPAGOV pic.twitter.com/5ObrEROqgq
— SPAENG (@Spa_Eng) October 27, 2020
കൊവിഡ് പോരാട്ടത്തിനിടെ മരണപ്പെട്ട മലയാളി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആനുകൂല്യം ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഒരു കോടിയോളം (98,70,000) രൂപ വില മതിക്കുന്നതാണ് സഹായം. സഊദിയില്‍ കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മാർച്ച് രണ്ടുമുതൽ മരിച്ചവരുടെ കുടുംബങ്ങൾക്കാണ് സഹായം വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."