HOME
DETAILS

നടുവൊടിഞ്ഞ് വയനാടന്‍ കര്‍ഷകര്‍

  
backup
September 14 2018 | 18:09 PM

%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b5%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d

വയനാട്ടില്‍ 1038 കോടിയുടെ കാര്‍ഷികനഷ്ടമാണ് പ്രളയത്തില്‍ സംഭവിച്ചത്. ഇതില്‍ 661 കോടിക്കടുത്ത് നഷ്ടം ദീര്‍ഘകാലവിളകളിലാണ്. കാപ്പി 600 കോടി, കുരുമുളക് 50 കോടി, അടക്ക 10 കോടി, തെങ്ങ് ഒരു കോടി എന്നിങ്ങനെയാണ് ദീര്‍ഘകാലവിളകളിലെ നഷ്ടം കൃഷിവകുപ്പ് കണക്കാക്കിയിട്ടുള്ളത്.

കാപ്പി
വയനാടിന്റെ സാമ്പത്തിക ഭദ്രതയ്ക്കു കരുത്തേകിയ കൃഷിയാണു കാപ്പി. ജില്ലയിലെ ഏതാണ്ടു ഭൂരിഭാഗം പ്രദേശങ്ങളിലും കാപ്പിക്കൃഷിയുണ്ട്. മാര്‍ക്കറ്റില്‍ വില കുത്തനെയിടിഞ്ഞു നഷ്ടക്കണക്കുകള്‍ മാത്രം ബാക്കിയാക്കിയപ്പോഴും വയനാടന്‍ കര്‍ഷകര്‍ കാപ്പിയെ കൈവിട്ടിരുന്നില്ല. കാരണം ഒരോവര്‍ഷവും ഇരട്ടി വിളവു നല്‍കുന്ന കാപ്പി തന്നെയായിരുന്നു വയനാട്ടിലെ പാരമ്പര്യകര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗം.
ഇത്തവണ പ്രളയം ഈ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയിരിക്കുകയാണ്. കാപ്പിക്കര്‍ഷകര്‍ക്ക് ഇത്തവണ വയനാട്ടില്‍ ഉണ്ടായിരിക്കുന്നത് തീരാനഷ്ടമാണ്. ഭൂരിഭാഗം കാപ്പിത്തോട്ടങ്ങളിലും കാപ്പി കായിട്ടശേഷമാണു പ്രളയമെത്തിയത്. കാപ്പിച്ചെടികള്‍ മൂടി വെള്ളം തോട്ടങ്ങളിലൂടെ പരന്നൊഴുകി. അടച്ചുപെയ്ത മഴ കൂടിയായപ്പോള്‍ കാപ്പിച്ചെടികള്‍ കരിഞ്ഞുണങ്ങുന്ന അവസ്ഥയായി. കായ്കളും കരിഞ്ഞുണങ്ങി.
വെള്ളമിറങ്ങിയപ്പോള്‍ കണ്ട കാഴ്ചകള്‍ കര്‍ഷകന്റെ ഇടനെഞ്ച് തകര്‍ക്കുന്നതായിരുന്നു. കല്‍പ്പറ്റ മരവയലിലെ കര്‍ഷകത്തൊഴിലാളിയായ ബിജേഷ് പറയുന്നതിനിങ്ങനെ. 'ആറുവര്‍ഷം മുന്‍പാണു രണ്ടരയേക്കര്‍ സ്ഥലത്തു കാപ്പി നട്ടത്. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ വിളവെടുപ്പു നടത്തി. 38 ചാക്ക് കാപ്പിയാണ് ആദ്യ വിളവെടുപ്പില്‍ ലഭിച്ചത്. രണ്ടാമത്തെ വിളവെടുപ്പില്‍ ഇത് ഇരട്ടിയാകേണ്ടതാണ്. ആ പ്രതീക്ഷയിലായിരുന്നു എല്ലാവരും'
പ്രതീക്ഷകള്‍ക്കു ചിറകു മുളപ്പിച്ച് കാപ്പിച്ചെടികള്‍ പൂവിടുന്നതിനു തൊട്ടുമുന്‍പും പൂവിട്ടതിനു ശേഷവും മഴ ലഭിച്ചു. എന്നാല്‍ കായ് പിടിച്ചു തുടങ്ങിയതോടെ പെയ്ത അടച്ച മഴ പ്രതികൂലമായി. വെള്ളപ്പൊക്കം കൂടി ഉണ്ടായതോടെ പിടിച്ചു തുടങ്ങിയ കായല്ലാം ഉണങ്ങി. ഇവ വെള്ളമിറങ്ങിയതോടെ കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനി ഇത്തവണ വിളവെടുപ്പിന് ഒന്നും ലഭിക്കാന്‍ സാധ്യതയില്ലെന്നാണു ബിജേഷ് പറയുന്നത്.

കമുക്
ഏതു വെള്ളപ്പൊക്കത്തെയും അതിജീവിക്കുന്ന ചരിത്രമുള്ള ദീര്‍ഘവിളയാണു കമുക്. എന്നാല്‍ ഇത്തവണത്തെ പ്രളയത്തില്‍ കമുകിനും പിടിച്ചു നില്‍ക്കാനായില്ല. വയനാട്ടിലെ കര്‍ഷകര്‍ കമുകിന്റെ മഞ്ഞളിപ്പു രോഗം കൊണ്ടുതന്നെ ദുരിതത്തിലായിരിക്കുകയാണ് പ്രളയമുണ്ടായത്. അതോടെ വയല്‍പ്രദേശങ്ങളിലെ കമുകെല്ലാം നാശത്തിന്റെ വക്കിലാണ്്.
രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവയൊക്കെ ഉണങ്ങി നശിക്കുമെന്നാണു കര്‍ഷകര്‍ പറയുന്നത്. ആഴ്ചകളോളം വയലുകള്‍ വെള്ളത്തിനടിയിലായതോടെ കമുകുകളുടെ മണ്ണിനടിയിലേയ്ക്കു പോയ വേരുകള്‍ ചീഞ്ഞു തുടങ്ങിയെന്നാണു കര്‍ഷകര്‍ പറയുന്നത്. ഇതുമൂലം കമുകുകളിലെ പൂവെല്ലാം കരിഞ്ഞുണങ്ങി. വയലുകളില്‍ ദിവസങ്ങളോളം നീര്‍വാര്‍ച്ച ഇല്ലാതായതാണ് ഈ പ്രതിഭാസത്തിനു കാരണം. അടച്ചു പെയ്ത മഴ കമുകുകളില്‍ രോഗങ്ങളും പടര്‍ത്തി.
അല്‍പസ്വല്‍പം പൂവിട്ട കമുകുകളെല്ലാം ഇതോടെ രോഗങ്ങള്‍ക്ക് അടിപ്പെട്ടു. ഇക്കാരണത്താല്‍ ഇത്തവണ കമുകില്‍ നിന്നു കര്‍ഷകന്‍ ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. വയനാട്ടിലെ 80 ശതമാനത്തോളം കമുകുകളും ഈ ഭീഷണി നേരിടുന്നുണ്ടെന്നാണു കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. 10 കോടി രൂപയുടെ നഷ്ടമാണ് ഇത്തവണ കമുക് കര്‍ഷകര്‍ക്കു വയനാട്ടില്‍ പ്രളയം മൂലം സംഭവിച്ചതെന്നു ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പറയുന്നു. വലിയ പ്രതീക്ഷയുണ്ടായിരുന്ന കമുകുകള്‍ രോഗം മൂലം നശിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. കമുകുകള്‍ പാട്ടത്തിനെടുത്ത ചെറുകിട വ്യാപാരികളുടെയും അവസ്ഥ മറിച്ചല്ല.

കുരുമുളക്
വയനാടിനെ ഇന്നു കാണുന്ന വികസനത്തിലേക്ക് എത്തിച്ചതില്‍ നിര്‍ണായക സ്വാധീനമുള്ള ഉല്‍പ്പന്നമാണു കുരുമുളക്. കുടിയേറ്റ മേഖലയുടെ സാമ്പത്തികവളര്‍ച്ചയ്ക്കു പ്രധാനകാരണമായിരുന്ന കറുത്തപൊന്നും പ്രളയത്തില്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തി. വയനാട്ടില്‍ നിലവില്‍ 8450 ഹെക്ടറിലെ കുരുമുളക് കൃഷിയാണു പ്രളയത്തില്‍ നശിച്ചത്.
ഏതാണ്ട് 50 കോടി രൂപയുടെ നഷ്ടമാണ് കുരുമുളക് കര്‍ഷകര്‍ക്കു ജില്ലയിലുണ്ടായിട്ടുള്ളത്. തോട്ടങ്ങളില്‍ വെള്ളം കെട്ടിനിന്നതാണു കുരുമുളക് വള്ളികളുടെ നാശത്തിനു കാരണമായത്. ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതോടെ പലയിടങ്ങളിലും വള്ളികള്‍ ചീഞ്ഞു നശിച്ചു. സാമാന്യം വിലയായി കര്‍ഷകന്‍ പച്ചപിടിച്ചു തുടങ്ങിയപ്പോഴാണ് ഇരുട്ടടിയായി കുരുമുളകിനെയും പ്രളയം വിഴുങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago