HOME
DETAILS

മൈത്ര അടക്കാകളം ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്; പറ്റില്ലെന്ന് പഞ്ചായത്ത്

  
backup
May 15, 2017 | 12:34 AM

%e0%b4%ae%e0%b5%88%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%85%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b4%b3%e0%b4%82-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d


അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൈത്ര വന്നിലാപറമ്പില്‍ പ്രവര്‍ത്തിക്കുന്ന അടക്കാകളത്തിന് ലൈസന്‍സ് നല്‍കണമെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ അടക്കാകളം യൂനിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യം മൂന്ന് ആഴ്ചക്കകം പരിഗണിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ 24 നാണ് പഞ്ചായത്തിന് കോടതി ഉത്തരവ് ലഭിച്ചത്.
എന്നാല്‍ അടക്കാകളത്തിന് ലൈസന്‍സ് നല്‍കാനാവില്ലെന്ന തീരുമാനത്തിലാണ് പഞ്ചായത്തുള്ളത്. കഴിഞ്ഞ 11 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് അനുമതി നിഷേധിച്ച് കൊണ്ടുള്ള തീരുമാനമെടുത്തത്.
16 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ അടക്കാകളത്തിന് ലൈസന്‍സ് നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കേണ്ടെന്ന് തീരുമാനിച്ചത്. വിഷയം പഠിക്കാന്‍ പഞ്ചായത്ത് നിയോഗിച്ച സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ അടക്കാകളം പ്രവര്‍ത്തിച്ചാല്‍ പരിസര വാസികള്‍ക്ക് രോഗം പിടിപെടുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ പഞ്ചായത്തിനുകൂലമായ തീരുമാനമെടുക്കാന്‍ രാഷ്ട്രീയപ്രേരിതമായാണ് സബ് കമ്മിറ്റി രൂപീകരിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അനുമതി ആവശ്യപ്പെട്ട് ആദ്യം പഞ്ചായത്തിന് സ്വകാര്യ വ്യക്തി നല്‍കിയ അപേക്ഷയില്‍ മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ലെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാവുന്ന അടക്കാകളത്തിന് അനുമതി നല്‍കാനാവില്ലെന്നും ഇത് സംബന്ധിച്ച് തിരുവനന്തപുരം ട്രൈബ്യൂണല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി സുപ്രഭാതത്തോട് പറഞ്ഞു.
പഞ്ചായത്ത് അനുമതി നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചാണ് അടക്കാകളത്തിന്റെ ഉടമ ആശ്വാസ വിധി നേടിയെടുത്തത്. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോവാനുള്ള ശ്രമത്തിലാണ് പഞ്ചായത്തുള്ളത്.
അടക്കാകളത്തിന്റെ ഉടമ സി.പി.എം വിട്ട് യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് അന്‍പതോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന അടക്കാകളത്തിനെതിരെ എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ബോര്‍ഡ് കരുക്കള്‍ നീക്കിയതെന്ന് സി.പി.ഐ ലേക്കല്‍ കമ്മിറ്റി അംഗവും എ .ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ സിദ്ദീഖ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിനും ഐപിഎൽ ചാമ്പ്യനും പിന്നാലെ ഏഴ് താരങ്ങളെ കൈവിട്ടു; പടവെട്ട് തുടങ്ങി രാജസ്ഥാൻ

Cricket
  •  12 minutes ago
No Image

പാലത്തായി പീഡനക്കേസ്; പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും; പ്രതി പത്മരാജന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട്

Kerala
  •  17 minutes ago
No Image

സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്: ദുബൈയിൽ യുവാവിന് ജീവപര്യന്തം; ശിക്ഷയ്ക്ക് ശേഷം നാടുകടത്തും

uae
  •  24 minutes ago
No Image

കോടികൾ വാരിക്കൂട്ടിയവനും ഇതിഹാസവും പുറത്ത്; വമ്പൻ മാറ്റങ്ങളുമായി ഞെട്ടിച്ച് കൊൽക്കത്ത

Cricket
  •  31 minutes ago
No Image

മുതിർന്നവർക്ക് ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇങ്ങനെ ചെയ്തുനോക്കൂ, ലോവർ ബെർത്ത് ഉറപ്പായും ലഭിക്കും

Travel-blogs
  •  33 minutes ago
No Image

വോട്ട് ചോദിച്ച് വീട്ടിലെത്തിയ സ്ഥാനാർഥിയെ നായ കടിച്ചു; ചികിത്സയ്ക്ക് ശേഷം തളരാതെ വീണ്ടും പ്രചാരണത്തിന്

Kerala
  •  38 minutes ago
No Image

സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

Kerala
  •  an hour ago
No Image

ഇനി മിനുട്ടുകൾക്കുള്ളിൽ വിസ; വിസ ബൈ പ്രൊഫൈൽ പദ്ധതിയുമായി സഊദി

Saudi-arabia
  •  an hour ago
No Image

ഇന്ന് ട്രാഫിക് പിഴകൾ അടച്ചാൽ 50 ശതമാനം കിഴിവെന്ന് പ്രചാരണം; വ്യാജമെന്ന് ദുബൈ ആർടിഎ

uae
  •  an hour ago
No Image

മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കും കമന്റും; പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിത്വം തെറിച്ചു, സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 hours ago