കുല്‍സൂം നവാസിനെ ഖബറടക്കി
ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഭാര്യ കുല്‍സൂം നവാസിനെ ഖബറടക്കി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും ആയിരക്കണക്കിന് പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് അണികളുടെയും സാന്നിധ്യത്തിലാണ് ഖബറടക്ക ചടങ്ങുകള്‍ ലാഹോറിലെ ശരീഫിന്റെ കുടുംബവസതിക്കടുത്ത് നടന്നത്.
ചൊവ്വാഴ്ച ലണ്ടനിലെ ആശുപത്രിയില്‍ മരിച്ച കുല്‍സൂമിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പകലാണ് ലാഹോറിലെത്തിച്ചത്. ലാഹോറിലെ ജാതി ഉംറ വസതിയില്‍ ഭര്‍തൃപിതാവ് മിയാന്‍ ശരീഫ്, ഭര്‍തൃസഹോദരന്‍ അബ്ബാസ് ശരീഫ് എന്നിവരുടെ ഖബറുകള്‍ക്കു സമീപമാണ് കുല്‍സൂമിനെയും അടക്കം ചെയ്തത്.
ശരീഫ് മെഡിക്കല്‍ സിറ്റി മൈതാനത്ത് പ്രമുഖ പണ്ഡിതന്‍ താരിഖ് ജമീല്‍ ജനാസ നിസ്‌കാരത്തിനു നേതൃത്വം നല്‍കി. നവാസ് ശരീഫും മക്കളായ ഹസന്‍, ഹുസൈന്‍ നവാസ് എന്നിവരൊഴികെയുള്ള കുടുംബാംഗങ്ങളും അന്ത്യചടങ്ങുകളില്‍ പങ്കെടുത്തു. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ദീര്‍ഘനാളായി ലണ്ടനില്‍ ചികിത്സയിലായിരുന്നു 68കാരിയായ കുല്‍സൂം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."