കാടിന്റെ മക്കള്‍ക്ക് സഹായ ഹസ്തവുമായി അവരെത്തി
പാറക്കടവ്: പ്രളയത്തിന് ശേഷം ഉപജീവന മാര്‍ഗത്തിന് പ്രയാസപെടുന്ന കാടിന്റെ മക്കള്‍ക്ക് ആശ്വാസമായി ഉമ്മത്തൂര്‍ എസ്. ഐ ഹയര്‍ സെക്കന്‍ഡറി നാഷ്‌നല്‍ സര്‍വിസ് സ്‌കീം വളണ്ടിയര്‍മാരും സ്റ്റുഡന്റ് പൊലിസും രംഗത്ത് .
വാണിമേല്‍ വിലങ്ങാട് മേഖലയിലെ അടുപ്പില്‍, കെട്ടില്‍ കോളനികളിലെ അറുപതോളം കുടുംബങ്ങള്‍ക്ക് സഹായമായാണ് ഈ സ്‌കൂളിലെ സ്റ്റുഡന്റ് വളണ്ടിയര്‍മാര്‍ വളയം ജനമൈത്രി പൊലിസിന്റെ സഹകരണത്തോടെ ഭക്ഷണ , വസ്ത്ര കിറ്റുമായി കോളനികളിലേക്കെത്തിയത്.
പ്രളയബാധിത പ്രദേശങ്ങളായ വയനാട് , പറവൂര്‍ , ആലുവ മേഖലകളില്‍ ദുരിതാശ്വാസ കിറ്റുകള്‍ നല്‍കുന്നതിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിലും ഇവര്‍ സജീവമായുണ്ടായിരുന്നു. കെട്ടില്‍ കോളനിയില്‍ വളയം സബ് ഇന്‍സ്‌പെക്ടര്‍ വി.എം ജയന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
കമ്യൂനിറ്റി പൊലിസ് ഓഫിസര്‍ പി.പി അബ്ദുല്‍ ഹമീദ് , സിവില്‍ പൊലിസ് ഓഫിസര്‍ കെ. പവി , എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ടി.കെ ജാബിര്‍ , ഇ.സി അനീസുദ്ദീന്‍ മാസ്റ്റര്‍ , സി.എം ഇഫ് നാസ് , എ സിനാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."