HOME
DETAILS

റെയില്‍വേയില്‍ മിനിമം വേതനമില്ല ശുചീകരണത്തൊഴിലാളികള്‍ ദുരിതത്തില്‍

  
backup
May 15 2017 | 20:05 PM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%82-%e0%b4%b5%e0%b5%87


ഒലവക്കോട്: റെയില്‍വേസ്റ്റേഷനുകളില്‍ ദിവസവേതനത്തിന് ജോലിചെയ്യുന്ന ശുചീകരണത്തൊഴിലാളികള്‍ക്ക് പുതുക്കിയ മിനിമം കൂലി നിഷേധിക്കുന്നതായി പരാതി. പ്ലാറ്റ്‌ഫോമും പാളവും മറ്റും വൃത്തിയാക്കുന്നതിന് നിയോഗിച്ച കരാര്‍ തൊഴിലാളികള്‍ക്കാണ് രണ്ടരമാസത്തെ പുതുക്കിയ വേതനം നല്‍കിയില്ലെന്ന് പരാതിയുള്ളത്. 250 രൂപ ദിവസക്കൂലിക്കാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.
ദിവസം 8 മണിക്കൂര്‍ വീതം 5 ഷിഫ്റ്റുകളായാണ് ജോലി ക്രമീകരിച്ചിട്ടുള്ളത്. 2017 ജനുവരി 19 മുതല്‍ ദിവസവേതനം 350 രൂപയായി ഉയര്‍ത്തി കേന്ദ്രലേബര്‍ കമ്മീഷണറുടെ ഉത്തരവിറങ്ങി. എന്നാല്‍, തുടര്‍ന്നും 250 രൂപ തന്നെയാണ് നല്‍കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ 1500 ഓളം താത്കാലിക ശുചീകരണത്തൊഴിലാളികളുണ്ടെന്ന് റെയില്‍വേ കോണ്‍ട്രാക്ട് കാറ്ററിങ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) പറയുന്നു. പല ഏജന്‍സികളാണ് ഇവരുടെ കരാറെടുത്തിട്ടുള്ളത്. റെയില്‍വേയും കരാറുകാരും തമ്മിലുള്ള കൂലിത്തര്‍ക്കം മൂലം തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം റെയില്‍വേ നികത്തണമെന്നാണ് യൂനിയന്റെ ആവശ്യം.
കഴിഞ്ഞ മാര്‍ച്ചില്‍ നിലവിലുണ്ടായിരുന്ന കരാര്‍ അവസാനിച്ചു. പുതിയ കരാറില്‍ റെയില്‍വേ തുക ഉയര്‍ത്തി നല്‍കിയാല്‍ തൊഴിലാളികള്‍ക്ക് പുതുക്കിയ വേതനം നല്‍കുന്നതില്‍ വിരോധമില്ലെന്ന് ഇവര്‍ പറയുന്നു. അപ്പോഴും ജനുവരി 19 മുതല്‍ മാര്‍ച്ച് 31 വരെയുള്ള അധികവേതനം നല്‍കുന്നതിനുള്ള ബാധ്യത തങ്ങള്‍ക്കില്ലെന്നാണ് ഇവരുടെ നിലപാട്.
റെയില്‍വേ ഈ വാദം പരിശോധിക്കുന്നുണ്ടെന്നും പുതിയ കരാര്‍ നല്‍കുമ്പോള്‍ ഉയര്‍ത്തിയ വേതനത്തിന്റെ കുടിശ്ശിക പരിഗണിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
അടുത്ത കരാറിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ താത്കാലികമായി കരാറെടുത്തവര്‍ പുതുക്കിയ വേതനം തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓംചേരി എൻ.എൻ പിള്ള: വിടപറഞ്ഞത് ഡൽഹി മലയാളികളുടെ കാരണവർ 

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ നടി സ്വരഭാസ്‌ക്കറിന്റെ ഭര്‍ത്താവ് ഫഹദ് അഹമ്മദിന് മുന്നേറ്റം; മജ്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ രണ്ട് സ്ഥാനാര്‍ഥികളും മുന്നില്‍ 

National
  •  19 days ago
No Image

വിദ്വേഷച്ചൂടകറ്റി സ്‌നേഹക്കുളിരിലലിയാന്‍ ജാര്‍ഖണ്ഡ്;  ഇന്‍ഡ്യാ സഖ്യത്തിന് വന്‍ മുന്നേറ്റം

National
  •  19 days ago
No Image

വിവാഹത്തിന് കുഞ്ഞ് തടസ്സമായി: അഞ്ചുവയസുകാരിയെ കഴുത്ത് ഞെരിച്ചു കൊന്നത് അമ്മ

Kerala
  •  19 days ago
No Image

'സുരേന്ദ്രനെയും സംഘത്തെയും അടിച്ചുപുറത്താക്കി ചാണകവെള്ളം തളിക്കണം'; പാലക്കാട് ബി.ജെ.പിയുടെ അടിവേര് യു.ഡി.എഫ് മാന്തിയെന്ന് സന്ദീപ് വാര്യര്‍

Kerala
  •  19 days ago
No Image

മുണ്ടക്കൈ - ചൂരൽമല ദുരന്തം: കരട് പട്ടികയിൽ 500 ഗുണഭോക്താക്കൾ

Kerala
  •  19 days ago
No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  19 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  19 days ago
No Image

പാലക്കാട് നഗരസഭയില്‍ ലീഡ് പിടിച്ചെടുത്ത് രാഹുല്‍; ലീഡ് 5000 കടന്നു

Kerala
  •  19 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  19 days ago