HOME
DETAILS
MAL
ചേലക്കരയില്‍ സി.പി.എമ്മിന് ഭരണം നഷ്ടമാകും
backup
September 15 2018 | 01:09 AM
ചേലക്കര: പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെംബര്‍ വെങ്ങാനെല്ലൂര്‍ ഗോപിനാഥന് തേലേക്കാട്ടിലിന്റെ മരണം പഞ്ചായത്തില്‍ സി.പി.എമ്മിന് ഭരണനഷ്ടമാകും.
22 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഇരുമുന്നണികള്‍ക്കും നിലവില്‍ 11 അംഗങ്ങള്‍ വീതമാണ് ഉള്ളത്. ഗോപിയുടെ മരണത്തോടെ മുന്നണി ന്യൂനപക്ഷമായി. യു.ഡി.എഫ് 11, എല്‍.ഡി.എഫ് 10 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
സി.പി.എമ്മിന്റെ മുന്നണി പോരാളിയായിരുന്നു ഗോപി. 17 വര്‍ഷം വെങ്ങാനെല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് മുളങ്കുന്നത്ത് കാവ് മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് ഒരു മണിയോടെയായിരുന്നു അന്ത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."