മലമ്പുഴഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കൈതച്ചക്കക്കൃഷി വ്യാപിക്കുന്നു
മലമ്പുഴ: അകമലവാരം മേഖലയില്‍ കൈതച്ചക്കക്കൃഷി വ്യാപിക്കുന്നു. മലമ്പുഴ അണക്കെട്ടിലെ വെള്ളത്തെ മലിനമാക്കുന്ന കീടനാശിനികളും ഹോര്‍മോണും ഉപയോഗിക്കുന്ന കൃഷി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലുമുണ്ട്. സ്വകാര്യവ്യക്തികളുടെ സ്ഥലത്തും, ഏമൂര്‍ ദേവസ്വത്തില്‍നിന്നും പാട്ടത്തിനെടുത്ത് പാട്ടക്കാലാവധി കഴിഞ്ഞ സ്ഥലത്തുമാണ് കൈതച്ചക്കക്കൃഷി വീണ്ടും വ്യാപകമായിരിക്കുന്നത്. എലിവാല്‍, പൂക്കുണ്ട്, എലാക്ക മേഖലകളിലായാണ് കൃഷി വ്യാപിച്ചുകിടക്കുന്നത്.
തുടക്കത്തില്‍ 400 ഏക്കറോളം സ്ഥലത്തുണ്ടായിരുന്ന കൃഷിയിപ്പോള്‍ ആയിരത്തിലധികം ഏക്കറിലായി. റബ്ബറിന്റെ ഇടവിളയായാണ് കൃഷി. കൈതച്ചക്കച്ചെടികളെല്ലാം ഒരേസമയം പൂത്ത് വിളവുണ്ടാകുന്നതിനായി ചെടികളുടെ കൂമ്പില്‍ തളിക്കുന്ന എത്തിഫോണ്‍ എന്ന ഹോര്‍മോണ്‍ ആണ് മലമ്പുഴ ജലാശയത്തെ മലിനമാക്കുന്നത്. മനുഷ്യരില്‍ അര്‍ബുദത്തിന് വരെ ഇടവരുത്തുന്ന മരുന്നാണിത്. മലമ്പുഴ അണക്കെട്ടിന്റെ കൈവഴികളായ പുഴകളോടുചേര്‍ന്നും കൂടുതലും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തായതിനാല്‍ മരുന്നിന്റെ അംശങ്ങള്‍ മഴപെയ്യുമ്പോള്‍ അണക്കെട്ടിലേക്കാണ് എത്തിച്ചേരുക. മലമ്പുഴ അണക്കെട്ടിന്റെ കൈവഴികളായ പുഴകളോടുചേര്‍ന്നും കൃഷിചെയ്തുവരുന്നുണ്ട്.
ഇതിനുപുറമെ അണക്കെട്ടിന്റെ കൈവഴികളായ പുഴകളില്‍നിന്ന് പൈനാപ്പിള്‍ കര്‍ഷകര്‍ വന്‍തോതില്‍ വെള്ളമൂറ്റുന്നുണ്ടെന്നുണ്ട്. മുന്‍പ് മേഖലകളില്‍ കൈതച്ചക്കക്കൃഷി നടത്തുന്നതിനെതിരേ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
അന്ന് കൃഷി ഓഫിസറടക്കമുള്ളവര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനൊപ്പം സ്ഥലപരിശോധന നടത്തുകയുമുണ്ടായി. കൃഷി ഓഫിസര്‍ നിര്‍ദേശിക്കുന്ന കീടനാശിനികള്‍ മാത്രമേ തോട്ടങ്ങളില്‍ ഉപയോഗിക്കാവൂയെന്നും അന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കുടിവെള്ള സ്രോതസുകളെ മലിനമാക്കുന്ന കൃഷി നിര്‍ത്തിവെപ്പിക്കാന്‍ നടപടിയുണ്ടായില്ല. മാത്രവുമല്ല, പിന്നീട് കൂടുതല്‍ മേഖലകളിലേക്ക് കൃഷി വ്യാപിക്കുകകൂടി ചെയ്തു. അതേസമയം,
കൃഷി ഓഫിസറുടെ നിര്‍ദേശമനുസരിച്ചുള്ള കീടനാശിനികളും മരുന്നുകളും മാത്രമേ തോട്ടങ്ങളില്‍ ഉപയോഗിക്കുന്നുള്ളൂവെന്നാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."