HOME
DETAILS

റാന്‍സംവെയര്‍ ആക്രമണം വയനാട്ടിലും;തരിയോട് പഞ്ചായത്തിലെ കംപ്യൂട്ടറുകളെ ബാധിച്ചു

  
backup
May 15, 2017 | 9:31 PM

%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%82%e0%b4%b5%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%af



കല്‍പ്പറ്റ: 150 രാജ്യങ്ങളിലായി രണ്ടു ലക്ഷത്തിലധികം കംപ്യൂട്ടറുകളെ ബാധിച്ച റാന്‍സം വൈറസ് ആക്രമണം വയനാട്ടിലും.
തരിയോട് ഗ്രാമ പഞ്ചായത്തിലെ കംപ്യൂട്ടറുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിന്‍ഡോസ് സെവന്‍ ഓപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന പഞ്ചായത്തിലെ നാലു കംപ്യൂട്ടറുകളിലാണ് വൈറസ് ആക്രമണമുണ്ടായിരിക്കുന്നത്.
വൈറസ് ബാധയേറ്റ കംപ്യൂട്ടറുകളില്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാനാകുന്നുണ്ടെങ്കിലും മുന്‍പ് സേവ് ചെയ്ത ഫയലുകള്‍ തുറക്കാനോ ഉപയോഗിക്കാനോ കഴിയുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 3.30ഓടെയാണ് പഞ്ചായത്ത് ഓഫിസിലെ കംപ്യൂട്ടറുകള്‍ റാസംന്‍വെയര്‍ വൈറസ് ബാധിച്ചത്. കംപ്യൂട്ടറിലെ ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയതെന്ന പ്രത്യേക ഡയലോഗ് ബോക്‌സ് മോണിറ്ററില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. 300, 600 ഡോളര്‍ ബിറ്റ്‌കോയിന്‍ നല്‍കിയാല്‍ ഫയലുകള്‍ തിരിച്ചുനല്‍കാമെന്ന വാഗ്ദാനവും നോട്ടിഫിക്കേഷനിലുണ്ട്. വെള്ളിയാഴ്ച മുതല്‍ കംപ്യൂട്ടറുകള്‍ ഹാങ്ങായിരുന്നെന്നും സൈബര്‍ ആക്രമണം സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ വന്നതോടെയാണ് വൈറസിന്റെ ഭീകരത വ്യക്തമായതെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
പ്രധാനപ്പെട്ട രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ജീവനക്കാര്‍ ജോലി സൗകര്യാര്‍ത്ഥം മുന്‍കൂട്ടി തയാറാക്കി വച്ചിരുന്ന കത്തുകളും മറ്റുമാണ് വൈറസ് ബാധയില്‍ നഷ്ടപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ വിന്‍ഡോസ് 2003, എക്‌സ് പി ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്ന പഞ്ചായത്തിലെ മറ്റു കംപ്യൂട്ടറുകളെ വൈറസ് ബാധിച്ചിട്ടില്ല. 14 കംപ്യൂട്ടറുകളാണ് പഞ്ചായത്ത് ഓഫിസിലുള്ളത്.
നിലവില്‍ വൈറസ് ബാധിച്ച കംപ്യൂട്ടറുകളുടെ കണക്ഷന്‍ വിച്ഛേദിച്ചിരിക്കുകയാണ്. ജില്ലാ പൊലിസ് മേധാവി മീണപാല്‍, കല്‍പ്പറ്റ ഡിവൈഎസ്.പി മുഹമ്മദ് ശാഫി എന്നിവര്‍ പഞ്ചായത്ത് ഓഫിസിലെത്തി കംപ്യൂട്ടറുകള്‍ പരിശോധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  9 days ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  9 days ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  9 days ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  9 days ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  9 days ago
No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  9 days ago
No Image

വിസരഹിത പ്രവേശനം: ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡ് അനുവദിച്ച കാലാവധി 30 ദിവസമാക്കി

International
  •  9 days ago
No Image

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസ്; കുറ്റമുക്തരായി അരലക്ഷം പേർ, ശിക്ഷിക്കപ്പെട്ടത്  13100 പ്രതികൾ; ഭൂരിഭാഗത്തിലും സർക്കാർ അപ്പീൽ പോയില്ല

Kerala
  •  9 days ago
No Image

മിക്‌സ്ചര്‍ കഴിക്കുന്നതിനിടെ കടല തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

സർവിസുമില്ല, നഷ്ടപരിഹാരവുമില്ല; ഓട്ടം നിലച്ച് ഓല സ്‌കൂട്ടറുകൾ

Kerala
  •  9 days ago