HOME
DETAILS

ജനങ്ങളിലേക്കിറങ്ങാന്‍ രാഹുല്‍ ഗാന്ധി: ഭാരത യാത്രക്കൊരുങ്ങുന്നു

  
backup
June 09 2019 | 14:06 PM

rahul-gandhi-bharat-yathra

 

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കി ജനങ്ങളിലേക്ക് ഇറങ്ങാന്‍ ഭാരത യാത്രക്കൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ 14 മാസം നീണ്ട 'പ്രജാ സങ്കല്‍പ യാത്ര'യ്ക്ക് സമാനമായി 'ഭാരത യാത്ര' നടത്താനാണ് രാഹുല്‍ ആലോചിക്കുന്നത്.

തെലുഗുദേശം പാര്‍ട്ടിയെ തകര്‍ത്ത് ജഗന് അധികാരത്തിലേറാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ യാത്ര സഹായിച്ചതെന്ന് തിരിച്ചറിഞ്ഞാണ് രാഹുല്‍ ഭാരത യാത്രയ്ക്ക് ഒരുങ്ങുന്നത്. നേരത്തെ തന്നെ ഇത്തരത്തിലൊരു യാത്രയ്ക്ക് അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ അതിനു സാധ്യമായില്ല.

ഓരോ സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാനും രാജ്യത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ മനസിലാക്കാനും യാത്ര ഉപകാരപ്പെടുമെന്നാണ് രാഹുല്‍ കണക്കുകൂട്ടുന്നത്. ജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ ഭാരത യാത്രയിലൂടെ കഴിയും. പദയാത്രയായും കാറിലും പൊതുഗതാഗത സംവിധാനങ്ങളിലും സഞ്ചരിച്ചുകൊണ്ടാണ് ഭാരതയാത്ര വിഭാവനം ചെയ്യുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും താമസിയാതെ അന്തിമ രൂപരേഖ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ 144 പൊലിസുകാരെ പിരിച്ചുവിടൽ വാദം നുണ; പട്ടിക പുറത്തുവിടാൻ ചെന്നിത്തലയുടെ വെല്ലുവിളി

Kerala
  •  8 hours ago
No Image

ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി

uae
  •  8 hours ago
No Image

ലോകത്തിലെ ആദ്യ പേഴ്‌സണൽ റോബോകാർ ദുബൈയിൽ; സുര​ക്ഷയിൽ നോ കോപ്രമൈസ്, അറിയാം ഫീച്ചറുകൾ

uae
  •  9 hours ago
No Image

ട്രംപിന്റെ തീരുവ ഭീഷണി ഫലം കണ്ടില്ല; ഇന്ത്യക്കെതിരായ അമേരിക്കൻ തീരുവകൾ പിൻവലിക്കുമെന്ന് സൂചന

International
  •  9 hours ago
No Image

ഗസ്സയില്‍ ഗുരുതരമായി പരുക്കേറ്റവരെയും രോഗികളെയും യുഎഇയില്‍ എത്തിച്ച് ചികിത്സ നല്‍കി

uae
  •  9 hours ago
No Image

ബിരിയാണിയിലെ ചിക്കന്റെ അളവിനെ ചൊല്ലി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ അടി; വിരമിക്കൽ ചടങ്ങിൽ ഒരാൾ ആശുപത്രിയിൽ

Kerala
  •  9 hours ago
No Image

അരുന്ധതി റോയിയുടെ പുസ്തകം വിവാദത്തിൽ; കവർ പേജിൽ നിയമ പ്രകാരമുള്ള മുന്നറിയിപ്പില്ല, ഹൈക്കോടതിയിൽ ഹരജി

Kerala
  •  9 hours ago
No Image

ദേശീയ ദിനം ആഘോഷിക്കാന്‍ ഒരുങ്ങി സഊദി; സെപ്റ്റംബര്‍ 23-ന് രാജ്യത്ത് അവധി

Saudi-arabia
  •  9 hours ago
No Image

400 രൂപ വിലമതിക്കുന്ന മദ്യത്തിന് 4,000 രൂപ, ഒരു കെട്ട് ബീഡിക്ക് 200 രൂപ; കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരി കച്ചവടം: മൂന്നാമനും പിടിയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

crime
  •  10 hours ago
No Image

'സ്വന്തം നഗ്നത മറയ്ക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം':  അപവാദ പ്രചാരണത്തിനെതിരേ പരാതി നല്‍കുമെന്ന് കെ ജെ ഷൈന്‍ ടീച്ചര്‍

Kerala
  •  11 hours ago