HOME
DETAILS

നഗരസാദൃശ്യമുള്ള പഞ്ചായത്തുകളെ നഗരസഭകളാക്കാന്‍ നടപടി തുടങ്ങി

  
backup
June 09, 2019 | 5:56 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%be%e0%b4%a6%e0%b5%83%e0%b4%b6%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4

 

ഇരിക്കൂര്‍: സംസ്ഥാനത്ത് നഗരത്തിന്റെ സവിശേഷതകളുള്ള എല്ലാ പഞ്ചായത്തുകളെയും നഗരസഭകളാക്കി മാറ്റാനുള്ള ആദ്യ നടപടികള്‍ തുടങ്ങി. സംസ്ഥാനത്തെ കോര്‍പറേഷനോടുചേര്‍ന്ന പഞ്ചായത്തുകളെ കോര്‍പറേഷനുകള്‍ക്കു കീഴിലേക്കു മാറ്റും. നഗരസ്വഭാവമുള്ള പഞ്ചായത്തുകളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ തദ്ദേശ സെക്രട്ടറിക്ക് നാലുമാസം മുന്‍പ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും ഒപ്പം നടത്തണമെന്നും നിര്‍ദേശത്തിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.സംസ്ഥാനത്ത് ഇപ്പോള്‍ 1,200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. 94 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ല പഞ്ചായത്തുകളും 87 നരസഭകളും കോര്‍പറേഷനുകളുമാണ് നിലവിലുള്ളത്.


മൂന്നു കോര്‍പറേഷനുകളും 55 നഗരസഭകളും ഉണ്ടായിരുന്നതാണ് അഞ്ചു തവണകളില്‍ പുനര്‍നിര്‍ണയം നടത്തി എണ്ണം വര്‍ധിപ്പിച്ചത്.941 ഗ്രാമപഞ്ചായത്തുകളില്‍ നഗരങ്ങളോടു ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തുകള്‍ നിലവില്‍ നഗരത്തിന്റേതായ സവിശേഷതകളുള്ളവയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി നേരത്തെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവിലെ പഞ്ചായത്തുകളെ വിഭജിച്ചു പുതുതായി രൂപീകരിക്കാവുന്ന പഞ്ചായത്തുകളുടെ പട്ടികയും തദ്ദേശ സെക്രട്ടറി തന്നെ തയാറാക്കും.
ഇതോടെ അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നഗരസഭകളുടെ എണ്ണം വര്‍ധിക്കാനും ഗ്രാമപഞ്ചായത്തുകള്‍ വര്‍ധിപ്പിക്കാനുമുള്ള സാധ്യതകളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  a day ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  a day ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  a day ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  a day ago
No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  a day ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

National
  •  a day ago
No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  a day ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  a day ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  a day ago