വായ്പാ തട്ടിപ്പ് പ്രതികള്‍ക്ക് രാജ്യം വിടാന്‍ സൗകര്യം ചെയ്തത് മോദിയുടെ വിശ്വസ്തന്: രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരായ വിമര്‍ശനം രൂക്ഷമാക്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ പുതിയ ആരോപണവുമായി വീണ്ടും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ നീലക്കണ്ണുള്ള സി.ബി.ഐ ഓഫിസറാണ് വായ്പാ തട്ടിപ്പു നടത്തിയ മദ്യ രാജാവ് വിജയ് മല്യക്ക് രാജ്യം വിടാന്‍ സൗകര്യമൊരുക്കിയതെന്ന ആരോപണമാണ് അദ്ദേഹം ഇന്നലെ ഉന്നയിച്ചത്.
വിജയ് മല്യക്കെതിരായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിന് തടസം നിന്നത് ഗുജറാത്ത് കേഡറിലുള്ള ഉദ്യോഗസ്ഥനും ഇപ്പോള്‍ സി.ബി.ഐ ജോയിന്റ് ഡയരക്ടറുമായ എ.കെ ശര്‍മയാണെന്ന ആരോപണമാണ് രാഹുല്‍ മുന്നോട്ടുവച്ചത്. മല്യക്ക് രാജ്യം വിടാന്‍ സൗകര്യം ഒരുക്കിയതിനുപുറമെ വജ്രവ്യാപാരികളായ നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവര്‍ക്കും വായ്പാ തട്ടിപ്പു നടത്തി രാജ്യം വിടാന്‍ സൗകര്യം ചെയ്തതും എ.കെ ശര്‍മയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ചേര്‍ന്നാണ് മല്യക്ക് രാജ്യം വിടാനുള്ള എല്ലാ സഹായങ്ങളും ചെയ്തത്.
മല്യക്ക് സൗകര്യം ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്റ്റ്ലി ധനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മല്യ രാജ്യം വിടുന്നതിന് തൊട്ടുമുന്‍പായി ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യം വിടുന്നതിന് മുന്‍പ് ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് മല്യ വെളിപ്പെടുത്തിയ കാര്യവും അദ്ദേഹം ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."