
ഗോഡ്‌സെ വാഴ്ത്തപ്പെടുമ്പോള്‍
രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത വിധം ഭീകരതയുടെ വെടിയുണ്ടകള്‍ 1948 ജനുവരി 30നു മഹാത്മജിയുടെ നെഞ്ചകം പിളര്‍ന്നു കടന്നുപോയപ്പോള്‍ രാജ്യം വിറങ്ങലിച്ചു പോയതില്‍നിന്ന് ഏറെ വ്യത്യസ്തമല്ല ഇന്നത്തെ സാഹചര്യം. അന്നു രാഷ്ട്രപിതാവിനെ നിര്‍ദാക്ഷിണ്യം കൊലചെയ്ത വ്യക്തിയെ ഇന്നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരിക്കുന്നവര്‍ ഉയര്‍ത്തുന്ന ഭീതിയുളവാക്കുന്ന സാഹചര്യത്തിന്റെ സൃഷ്ടിപ്പ് കേവലം തെരഞ്ഞെടുപ്പു വിജയത്തിനുവേണ്ടിയുള്ള നാടകമല്ല. അവര്‍ വിതയ്ക്കുന്നത് അതിഭീകരതയുടെ വിത്തുകളാണ്, എളുപ്പം വിളവുകൊയ്യാവുന്ന വംശീയതയുടെ, വര്‍ഗീയതയുടെ, മാനുഷികധ്രുവീകരണത്തിന്റെ, വിഘടനവാദത്തിന്റെ വിത്തുകള്‍.
ഗോഡ്‌സെയെ വാഴ്ത്തിപ്പാടുന്നവരുടെ സ്വരങ്ങള്‍ക്ക് ഏകീകൃതസ്വഭാവമാണെന്നതും ഗാന്ധിജിയെ രാജ്യദ്രോഹിയും പാകിസ്താന്റെ രാഷ്ട്രപിതാവുമാക്കി നടത്തുന്ന പ്രചാരണങ്ങള്‍ക്കു നേതാക്കള്‍ കൂട്ടമായി ശക്തിപകരുന്നുവെന്നതും നാം സ്തബ്ധരായി കേട്ടുകൊണ്ടിരിക്കേണ്ട ഒന്നല്ല. അവര്‍ കണക്കുകൂട്ടിത്തന്നെ ഇറങ്ങിപ്പുറപ്പെട്ടതാണ്. രാജ്യത്തിന്റെ പരിപാവനമായ മതേതരസംസ്‌കാരത്തെ, ബഹുസ്വരതയെ, നാനാത്വത്തിലെ ഏകത്വത്തെയെല്ലാം തച്ചുടച്ചു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനുള്ള ഹിഡന്‍ അജന്‍ഡയുടെ അതിവേഗമുള്ള ലക്ഷ്യപ്രാപ്തിക്കായാണ് ഈ പടപ്പുറപ്പാട്.
ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്‌സെ രാജ്യത്തെ ആദ്യഭീകരവാദിയാണെന്നു കമല്‍ഹാസന്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു ഇരയെക്കിട്ടിയ കൗശലമായിരുന്നില്ലേ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞാ സിങ് ഠാക്കൂറിനെ പോലുള്ള വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക്.
അവര്‍ക്കു ഗോഡ്‌സെയെ ഒരിക്കല്‍ക്കൂടി പാടിപ്പുകഴ്ത്താനുള്ള വീണുകിട്ടിയ അവസരത്തെ വളരെ ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നതാണു കമല്‍ഹാസന്റെ പ്രസ്താവനയ്ക്കു ശേഷം കണ്ടത്.
ഗോഡ്‌സെയെ ദേശഭക്തനായി അവരോധിച്ചവര്‍ ഗാന്ധിജിയെ നിന്ദിച്ചതിന്, രാഷ്ട്രപിതാവിനെ അവഹേളിച്ചതിനു മാനങ്ങള്‍ ഏറെയാണ്. രാജ്യത്തു മതമൈത്രി നിലനിന്നാല്‍ മതാധിഷ്ഠിതരാജ്യമെന്ന ഫാസിസ്റ്റുകളുടെ സ്വപ്നമാണില്ലാതാവുക. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മോദീഭരണത്തില്‍ത്തന്നെ ഫാസിസ്റ്റ് ഫണങ്ങള്‍ രാജ്യത്താകമാനം വിഷം ചീറ്റിയിരുന്നു. രണ്ടാം തവണ അധികാര സോപാനത്തിലെത്തുന്നതോടെ എല്ലാ അജന്‍ഡകളുടെയും പൂര്‍ത്തീകരണത്തിനുള്ള കൊണ്ടുപിടിച്ച തയ്യാറെടുപ്പുകളുടെ ഫ്‌ളാഗ് ഓഫാണ് ഗോഡ്‌സെയെ വാഴ്ത്തപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനമെന്നു വേണം കരുതാന്‍.
ഹിന്ദു, മുസ്‌ലിം അടക്കമുള്ള നാനാ ജാതിമതങ്ങളുടെ മൈത്രീസ്വപ്നം കാണുകയും അതിനായി വര്‍ത്തിക്കുകയും ചെയ്ത മഹാമനീഷിയെ വെടിയുണ്ടകൊണ്ട് അവസാനിപ്പിച്ച ഭീകരതയുടെ പര്യായമായ ഗോഡ്‌സെ വാഴ്ത്തപ്പെടുമ്പോള്‍ രാജ്യം വായിക്കപ്പെടുന്നത്, അതല്ലെങ്കില്‍ ഭീതിപ്പെടുന്നതു മോദിയുടെ അധികാരത്തുടര്‍ച്ചയാണ്.
ഗാന്ധിജിയുടെ ആദര്‍ശം ആ വലിയ മനുഷ്യന്റെ സ്വപ്നസാക്ഷാല്‍ക്കാരത്തിനായി ഉഴിഞ്ഞുവച്ച ജീവിതമാണെന്നു തിരിച്ചറിഞ്ഞവര്‍ രാജ്യത്ത് ആദ്യമായി ഭീകരതയെന്തെന്നു കാണിച്ചു കൊടുക്കുകയായിരുന്നു. ഇവിടെയാണു കമല്‍ഹാസന്റെ അഭിപ്രായത്തെ ഇന്ത്യന്‍ ജനത ശരിവയ്ക്കുന്നത്.
ഗാന്ധിജി ഇന്ത്യയുടേതല്ല, പാകിസ്താന്റെ രാഷ്ട്രപിതാവാണെന്ന ബി.ജെ.പി നേതാവ് അനില്‍ സൗമിത്രയുടെ പ്രസ്താവന നാക്കു പിഴയാണെന്നു കരുതാനാവില്ല. കമല്‍ഹാസന്റെ പ്രസ്താവനയെ കാലതാമസമേതുമില്ലാതെ പ്രജ്ഞാസിങ് ഠാക്കൂറിനെപ്പോലുള്ളവര്‍ പ്രതിരോധിച്ചത് എങ്ങനെയാണെന്നു നിരീക്ഷിച്ചാല്‍ മനസ്സിലാകും ഈ വിഷയത്തില്‍ ഫാഷിസ്റ്റുകളുടേതു നാക്കുപിഴയല്ലെന്ന കാര്യം. അനില്‍ സൗമിത്രയെ ബി.ജെ.പി പുറത്താക്കിയിട്ടുണ്ടെങ്കിലും ഫാസിസ്റ്റുകളുടെ നിലപാട് ഇതില്‍നിന്നു വ്യത്യസ്തമല്ലെന്നു പ്രസ്താവനയിറക്കാനോ സൗമിത്രയുടേത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നു വ്യക്തമാക്കാനോ തീവ്ര ഹിന്ദു വിഭാഗം തയ്യാറായിട്ടില്ല.
ഗോഡ്‌സെയെ ദേശസ്‌നേഹിയെന്നു വിശേഷിപ്പിച്ച ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ പ്രജ്ഞാസിങ് ഠാക്കൂറിനു മാപ്പില്ലെന്ന മോദിയുടെ വാക്കുകള്‍ കൗതുകകരമാകുന്നത് ഇവിടെയാണ്. ഗോഡ്‌സെയെ വാഴ്ത്തിയവരുടെ പട്ടികയില്‍, ഗോഡ്‌സെയുടെ മരണം വീരചരമമാണെന്നു ഘോഷിച്ചവരുടെ കൂട്ടത്തില്‍ മോദിയും ഉള്‍പ്പെടുന്നുവെന്നതാണത്. രാജ്യത്തെ മുഴുവന്‍ പ്രജകളുടെയും പ്രതിനിധിയായ മോദി രാഷ്ട്രപിതാവിന്റെ ഘാതകന്റെ ഛായാചിത്രത്തിനു മുന്നില്‍ കൈകൂപ്പിയും നമ്രശിരസ്‌കനായും നില്‍ക്കുന്ന രംഗം നാമൊക്കെ കണ്ടതാണ്.
പിന്നെങ്ങനെയാണു ഗോഡ്‌സെയെ ദേശഭക്തനാക്കിയ ഠാക്കൂറിനെ മോദിക്കു തള്ളിപ്പറയാനൊക്കുക. ഗോഡ്‌സെ അനുകൂല പ്രസ്താവനകളെ പൂര്‍ണമായും തള്ളിപ്പറയുന്നുവെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയാണ് അതിലേറെ കൗതുകം. രാജ്യം തെരഞ്ഞെടുപ്പുരംഗത്തെ അവസാന അങ്കത്തെ അഭിമുഖീകരിക്കുന്ന വേളയിലാണ് അമിത് ഷായുടെ ഈ 'തള്ളിപ്പറയ'ലെന്നതാണു ശ്രദ്ധേയം. എന്തു വില കൊടുത്തും, ഏതു ഹീനപ്രവൃത്തിയിലൂടെയും അധികാരത്തുടര്‍ച്ച നേടണമെന്ന ലക്ഷ്യത്തില്‍ കവിഞ്ഞു മറ്റൊന്നുമില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ നീങ്ങിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയും മോദി, അമിത് ഷാ കൂട്ടുകെട്ടും നേതാക്കളുടെ 'ഗോഡ്‌സെ വാഴ്ത്തിപ്പാട്ടി'ല്‍ അല്‍പമെങ്കിലും അസ്വസ്ഥരാണെന്നു വേണം മനസ്സിലാക്കാന്‍.
മതേതരമൂല്യത്തിന്റെ വീണ്ടെടുപ്പിനു കോണ്‍ഗ്രസിന് ഒരു വോട്ട് എന്ന ചിന്താധാര രാജ്യത്തെ പൊതുധാരയെ ഗ്രസിച്ചിരിക്കുന്ന ഈ അവസ്ഥയില്‍ നേതാക്കളുടെ ഗോഡ്‌സെ പ്രേമം ബി.ജെ.പിക്കു ക്ഷീണമുണ്ടാക്കുമെന്നു മറ്റെല്ലാവരേക്കാളും മോദിക്കും അമിത്ഷായ്ക്കുമറിയാം. തിരഞ്ഞെടുപ്പിനുശേഷമാണ് ഇത്തരമൊരു 'വാഴ്ത്ത'ലെങ്കില്‍ മോദിയുടെയും കൂട്ടരുടെയും പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇവിടെയാണ് ആര്‍.എസ്.എസും ബി.ജെ.പിയും ഗോഡ്‌സെ സ്‌നേഹികളാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കു പ്രാധാന്യമേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• an hour ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 7 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 7 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 7 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 8 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 8 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 8 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 8 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 8 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 8 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 8 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 9 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 9 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 9 hours ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 10 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 11 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 11 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 9 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 9 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 10 hours ago