HOME
DETAILS

ബാറ്റെടുക്കും മുമ്പേ ചരിത്രനേട്ടം; ഇന്ത്യൻ വന്മതിലിനെയും തകർത്ത് കോഹ്‌ലിയുടെ കുതിപ്പ്

  
March 04, 2025 | 11:57 AM

Virat Kohli create a new record in International Cricket

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ സെമി ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം നടക്കുകയാണ്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ഫീൽഡിങ്ങിൽ ഒരു തകർപ്പൻ റെക്കോർഡാണ് ഇന്ത്യൻ സൂപ്പർതാരം വിരട് കോഹ്‌ലി സ്വന്തമാക്കിയത്.

ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും വിക്കറ്റ് കീപ്പർമാർ എന്ന നിലയിൽ അല്ലാതെ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന താരമായാണ് കോഹ്‌ലി മാറിയത്. 335 ക്യാച്ചുകളാണ് വിരാട് മൂന്ന് ഫോർമാറ്റിലും സ്വന്തമാക്കിയത്. മത്സരത്തിൽ ഓസ്ട്രേലിയൻ താരം ജോഷ് ഇങ്കിൾസിനെയാണ് കോഹ്‌ലി ക്യാച്ചിലൂടെ പുറത്താക്കിയത്. മത്സരത്തിൽ രവീന്ദ്ര ജഡേജ എറിഞ്ഞ 26 ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്. 334 ക്യാച്ചുകൾ നേടിയ ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡിനെ മറികടന്നാണ് കോഹ്‌ലി ഈ നേട്ടം കൈപ്പിടിയിലാക്കിയത്.

അതേസമയം ഗ്രൂപ്പ്‌ ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിലും തോൽവി അറിയാതെയാണ് ഇന്ത്യ സെമിയിലെത്തിയത്. മറുഭാഗത്ത് ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരാണ് ഓസ്ട്രേലിയ സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒറ്റ മത്സരത്തിൽ മാത്രമേ സ്മിത്തിനും സംഘത്തിനും വിജയിക്കാൻ സാധിച്ചിട്ടുള്ളൂ. രണ്ട് മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. മാർച്ച് അഞ്ചിനാണ് രണ്ടാം സെമിഫൈനൽ നടക്കുന്നത്. സൗത്ത് ആഫ്രിക്കയും ന്യൂസിലാൻഡുമാണ്‌ രണ്ടാം സെമിയിൽ ഏറ്റുമുട്ടുക. മാർച്ച് ഒമ്പതിനാണ് ഫൈനൽ പോരാട്ടം നടക്കുക.
  
ഇന്ത്യ പ്ലെയിങ് ഇലവൻ 

രോഹിത് ശർമ്മ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ(വിക്കറ്റ് കീപ്പർ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.

ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ 

കൂപ്പർ കോണോളി, ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത് (ക്യാപ്റ്റൻ, മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), അലക്സ് കാരി, ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷുയിസ്, നഥാൻ എല്ലിസ്, ആദം സാംപ, തൻവീർ സംഘ

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  2 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  2 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  2 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  2 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  2 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  2 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  2 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  2 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  2 days ago