HOME
DETAILS

വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

  
Web Desk
March 04 2025 | 07:03 AM

latest news environmental-impact-committee-granded-permission-for-wayanad-tunnel-road

കോഴിക്കോട്: വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. പരിസ്ഥിതി ആഘാത സമിതിയുടെ ശുപാര്‍ശ ഈ മാസം ഒന്നാം തീയതിയാണ് സര്‍ക്കാരിന് കൈമാറിയത്. 

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്. ചുരം കയറാതെ വയനാട്ടില്‍ വേഗത്തില്‍ എത്താമെന്ന് ലക്ഷ്യമിട്ടാണ് പാത നിര്‍മിക്കുന്നത്. സ്ഥലമെടുപ്പ് നടപടികള്‍ 90 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിര്‍മാണവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ

'ഉചിതമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് നിര്‍മാണം നടത്തുക, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്‌കെയില്‍ മാപ്പിങ് നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണല്‍ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകള്‍ സ്ഥാപിക്കുക, കളക്ടര്‍ ശുപാര്‍ശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്ധസമിതി രൂപവത്കരിക്കുക, അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന 'ബാണാസുര ചിലപ്പന്‍' പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികള്‍ തിരഞ്ഞെടുക്കുക, നിര്‍മാണത്തിലേര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുക' തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. 

അതേസമയം, പ്രകൃതി സ്‌നേഹികളുടെ നിരന്തരമായ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന കാഴ്ചകള്‍ക്കിടെ കോഴിക്കോടിന്റെ കിഴക്കന്‍ മലയോരവാസികളുടെ മനസില്‍ നെഞ്ചിടിപ്പേറ്റുകയാണ് നിര്‍ദിഷ്ട തുരങ്കപാത. ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും മലയോരത്ത് തുടര്‍ക്കഥയാണെങ്കിലും ആനക്കാംപൊയില്‍ കള്ളാടി - മേപ്പാടി തുരങ്കപാത വയനാട് നേരിട്ടപോലെ വലിയ ദുരന്തം വരുത്തിവയ്ക്കുമോയെന്നാണ് പ്രദേശവാസികളുടെ ആശങ്ക. 

അതിന് ബലമേകുന്നതാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം. മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളെ ഒഴുക്കിക്കളഞ്ഞ ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രം സൗത്ത് വയനാട് ഡിവിഷനിലെ പുഞ്ചിരിമട്ടം വെള്ളോലിപ്പാറയിലെ നിത്യഹരിത മഴനിഴല്‍ക്കാടുകള്‍ ആണ്. വയനാടിനു പുറമേ കോഴിക്കോട്, മലപ്പുറം, ജില്ലകളുമായും ഈ വനം അതിര്‍ത്തി പങ്കിടുന്നുണ്ട്. വെള്ളരിമലയുടെ ഒരു ചെരിവായ ഈ മേഖല 10 മുതല്‍ 15 അടി വരെ വ്യാസത്തിലുള്ള ഉരുളന്‍ പാറകള്‍ നിറഞ്ഞ പ്രദേശമാണ്. തുരങ്കപാത കടന്നുപോകുന്നത് ഇതേ മലനിരകള്‍ക്ക് സമീപത്തൂടെയാണ്.

ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ പുത്തുമല, കവളപ്പാറ, മുണ്ടക്കൈ എന്നിവ തുരങ്കം കടന്നുപോകുന്ന മലനിരകളുടെ തൊട്ടടുത്താണ്. വയനാട് ദുരന്തം നടന്നത് കിലോമീറ്ററുകള്‍ക്ക് അപ്പുറമാണെങ്കിലും അതിന്റെ ഭീകരത ജില്ലയേയും പിടിച്ചുലച്ചിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ശക്തമായ മലവെള്ളപ്പാച്ചിലാണ് ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ഉണ്ടായത്. പ്രളയ സമാനമായി ജലനിരപ്പും ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ തുരങ്കപാത നിര്‍മാണത്തില്‍ സര്‍ക്കാര്‍ വീണ്ടുമൊന്ന് ചിന്തിക്കണമെന്നാണ് മലയോരത്തിന്റെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  8 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  8 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  8 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  8 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  8 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  8 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  9 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  9 hours ago
No Image

'ബീഡി-ബിഹാര്‍'; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്‍ജെഡിയും, കോണ്‍ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി

National
  •  9 hours ago
No Image

ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  9 hours ago