HOME
DETAILS

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തിയതി തന്നെ ശമ്പളം 

  
Avani
March 04 2025 | 12:03 PM

give-salary-to-ksrtcemployees-from-now-on-first-day-of-month

തിരുവനന്തപുരം; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇനി മുതല്‍ ഒന്നാം തിയതി തന്നെ ശമ്പളം നല്‍കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. മുഖ്യമന്ത്രിയുടെ പിന്തുണയും 625 കോടിയുടെ സാമ്പത്തിക സഹായവുമാണ് ഇത് സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.

സാമ്പത്തിക ബാധ്യതയുണ്ടെങ്കിലും ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും. മോശമായ അവസ്ഥയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് സാമ്പത്തികമായി മുന്നേറാനായത് ജീവനക്കാരുടെ ഇടപെടല്‍ കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

100 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് എസ്ബിഐയില്‍ നിന്ന് എടുക്കും. സര്‍ക്കാര്‍ 2 ഗഡുക്കളായി 50 കോടി നല്‍കുമ്പോള്‍ തിരിച്ചടയ്ക്കും. വരുമാനത്തില്‍ നിന്നും ചെലവ് ചുരുക്കലില്‍ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവര്‍ഡ്രാഫ്റ്റ് നികത്തും. കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. മാനേജ്‌മെന്റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുക.

2023 മെയ് വരെ റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയതായും മന്ത്രി പറഞ്ഞു. മറ്റു റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പെന്‍ഷന്‍ ഉള്‍പ്പടെ വേഗത്തിലാക്കും. ഇതിനായി ദിവസവും വരുമാനത്തിന്റെ അഞ്ച് ശതമാനം ഒരുദിവസം മാറ്റിവച്ചാണ് ഈ തുക കണ്ടെത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം

Kerala
  •  2 days ago
No Image

വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി

uae
  •  2 days ago
No Image

നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്

Kerala
  •  2 days ago
No Image

'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി 

Cricket
  •  2 days ago
No Image

ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍ 

uae
  •  2 days ago
No Image

നിപയിൽ ആശ്വാസം; രോഗലക്ഷണമുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

Kerala
  •  2 days ago
No Image

ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും

Cricket
  •  2 days ago
No Image

950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  2 days ago
No Image

ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു

Football
  •  2 days ago
No Image

ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന്‌ റിപ്പോര്‍ട്ട്‌

uae
  •  2 days ago