HOME
DETAILS

സുരക്ഷയുടെ കാര്യത്തിൽ ആശങ്ക; വാട്സ്ആപ്പ് വഴി ബാങ്കിംഗ് സന്ദേശങ്ങൾ നിരോധിച്ച് സഊദി സെൻട്രൽ ബാങ്ക്

  
Abishek
March 04 2025 | 14:03 PM

Saudi Central Bank Bans Banking Messages via WhatsApp Over Security Concerns

റിയാദ്: വാട്സ്ആപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തരുതെന്ന് സഊദി സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓൺലൈൻ മെസേജിങ് ആപ്പുകളുടെ വിശ്വാസ്യതയും സുരക്ഷാ അപകടസാധ്യതകളും പരിഗണിച്ചാണ് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള ആപ്പുകൾ വഴി ഉപഭോക്താക്കൾക്ക് സന്ദേശം കൈമാറുന്നതിൽ നിന്ന് ബാങ്കുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സൗഊദി സെൻട്രൽ ബാങ്കിന്റെ ഈ തീരുമാനം നിയന്ത്രണ അധികാരത്തിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുടെയും ഭാഗമാണെന്ന് അധികൃതർ അറിയിച്ചു.

വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഇൻ-ആപ്പ് ലൈവ് ചാറ്റ് അല്ലെങ്കിൽ ചാറ്റ്ബോട്ട് സേവനങ്ങൾ പോലെയുള്ള സുരക്ഷിതമായ ബദലുകൾ സ്വീകരിക്കാൻ ബാങ്കുകളോട് നിർദേശിച്ചിരിക്കുകയാണെന്ന് സഊദി സെൻട്രൽ ബാങ്ക്. ബാങ്കുകളുടെ പേരിൽ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദ്ദേശം. 

പുതിയ നിർദ്ദേശങ്ങളെക്കുറിച്ച് ഉപഭോക്തൃ സേവനം, മാർക്കറ്റിങ് തുടങ്ങിയ വിഭാഗങ്ങളിലുള്‍പ്പെടെയുള്ള ജീവനക്കാരെ സ്ഥാപനങ്ങൾ ബോധവൽക്കരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ഉപഭോക്തൃ അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാത്ത ഡെഡക്ഷനുകളും ഡിസ്കൗണ്ടുകളും സഊദി സെൻട്രൽ ബാങ്ക് നിരോധിച്ചിരിക്കുകയാണ്.

അതേസമയം, ജീവകാരുണ്യ സംഘടനകളുടെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും പേരിൽ സോഷ്യൽ മീഡിയയും മെസേജിങ് ആപ്പുകളും ഉപയോഗിച്ച് സംഭാവനകൾ അഭ്യർഥിച്ച് ആളുകളെ കബളിപ്പിക്കുന്നതും പണം തട്ടിയെടുക്കുന്നതുമായ കേസുകൾ വർദ്ധിച്ചുവരുന്നതായി സഊദി ബാങ്കുകളുടെ മീഡിയ ആൻഡ് അവയർനെസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. തട്ടിപ്പുകാർ വ്യാജ രേഖകളും സീലുകളും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുകയും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് അവ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ഫീസ് ആവശ്യപ്പെടുകയും ചെയ്യുന്ന കേസുകളും വർധിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

സംഭാവനകൾ സ്വീകരിക്കുന്നതിനായി ഒരു ഔദ്യോഗിക സ്ഥാപനവും ഫീസോ പേയ്‌മെൻ്റുകളോ ആവശ്യപ്പെടില്ലെന്ന് അറബ് നാഷണൽ ബാങ്കിലെ തട്ടിപ്പ് നിയന്ത്രണ മേധാവി റിമ അൽ ഖഹ്താനി അറിയിച്ചു. ബിൽ പേയ്‌മെൻ്റുകൾ നടത്താൻ സുരക്ഷിതമായ സദദ് സംവിധാനം ഉപയോഗിക്കാനും ഏതെങ്കിലും വഞ്ചനാപരമായ പ്രവർത്തനം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കിൽ റിപ്പോർട്ട് ചെയ്യാനും ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി.

The Saudi Central Bank has instructed local banks to stop using WhatsApp and other instant messaging apps for customer communication due to security concerns. The directive aims to enhance data protection and prevent fraud risks in financial transactions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  6 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  6 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  6 days ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  6 days ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  6 days ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  6 days ago
No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

മലപ്പുറത്ത് നിപ ബാധിച്ച 18കാരിയും പാലക്കാട്ടെ യുവതിയും തമ്മില്‍ ബന്ധമില്ല

Kerala
  •  6 days ago
No Image

'ബിജെപിയുടെ അധികാരം വിധാന്‍ ഭവനില്‍, ഞങ്ങളുടേത് തെരുവുകളിലും'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ചെത്തി ഉദ്ധവും രാജ് താക്കറെയും

National
  •  6 days ago
No Image

വിവാഹസംഘം സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ച് എട്ട് മരണം; മരിച്ചവരിൽ വരനും കുട്ടികളും 

National
  •  6 days ago