ലോകകപ്പിന്റെ ആവര്‍ത്തനം; ചാമ്പ്യന്‍സ് ട്രോഫിയിലും കൈവിട്ട് ടോസ്, ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും, മാറ്റമില്ലാതെ ഇന്ത്യന്‍ ഇലവന്‍
ദുബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഒന്നാം സെമിഫൈനലില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ കളിയിലെ അതേ ഇലവനെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ രണ്ടു മാറ്റങ്ങളുമായാണ് ഓസ്‌ട്രേലിയ കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. പരുക്കേറ്റ ഓപ്പണര്‍ മാത്യു ഷോര്‍ട്ടിനു പകരം കൂപ്പര്‍ കോണ്‍ലിയും പേസര്‍ സപെന്‍സര്‍ ജോണ്‍സണു പകരം തന്‍വീര്‍ സങ്കയും ഓസീസ് ഇലവനിലെത്തി.
ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്
ഓസ്‌ട്രേലിയന്‍ ടീം
ട്രാവിസ് ഹെഡ്, കൂപ്പര്‍ കോണ്‍ലി, സറ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, അലക്‌സ് ക്യാരി, ജോഷ് ഇംഗ്ലിസ്, തന്‍വീര്‍ സങ്ക, നാഥന്‍ എല്ലിസ്, ആദം സാംപ, ബെന്‍ ഡ്വാര്‍ഷിയൂസ്.
ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ 44 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡ് 46.3 ഓവറിൽ 205 റൺസിന് പുറത്താവുകയായിരുന്നു.
ഇന്ത്യൻ ബൗളിങ്ങിൽ 10 വിക്കറ്റുകളിൽ ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നർമാർ ആയിരുന്നു. വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ കുൽദീപ് യാദവ് രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുകളും നേടി. ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ഇന്നിങ്സിൽ സ്പിന്നർമാർ ഒമ്പത് വിക്കറ്റുകൾ നേടുന്നത് ഇതാദ്യമായാണ്. സ്പിന്നർമാർ എട്ട് വിക്കറ്റുകൾ ഒരു മത്സരത്തിൽ ഇതിന് മുമ്പ് നേടിയിട്ടുണ്ട്. 2004ൽ നടന്ന ടൂർണമെന്റിൽ കെനിയയ്ക്കെതിരെ പാകിസ്താൻ സ്പിന്നർമാരാണ് എട്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ഇപ്പോൾ നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സ്പിൻനിര ഈ റെക്കോർഡും തകർത്തിരിക്കുകയാണ്.
അതേസമയം മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിൽ ശ്രേയസ് അയ്യർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 98 പന്തിൽ 79 റൺസാണ് നേടിയത്. നാല് ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. ഹർദിക് പാണ്ഡ്യ നാല് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 45 പന്തിൽ 45 റൺസും നേടി. അക്സർ പട്ടേൽ മൂന്ന് ഫോറുകളും ഒരു സിക്സും അടക്കം 61 പന്തിൽ 42 റൺസും നേടി.
ന്യൂസിലാൻഡ് ബൗളിങ്ങിൽ മാറ്റ് ഹെൻറി അഞ്ചു വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് നടത്തിയത്. എട്ട് ഓവറിൽ 42 റൺസ് വിട്ടുനൽകിയാണ് താരം അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. കൈൽ ജാമിസൺ, രചിൻ രവീന്ദ്ര, വില്യം ഒറൂർക്ക്, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."