മരടിലെ അപ്പാര്‍ട്ടുമെന്റുകള്‍ ആറു ആഴ്ചത്തേക്ക് പൊളിച്ചുമാറ്റരുത്: സുപ്രിം കോടതി
ന്യൂഡല്‍ഹി: മരടിലെ അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി. ആറു ആഴ്ചത്തേക്കാണ് തല്‍സ്ഥിതി തുടരുക, അപ്പാര്‍ട്ടുമെന്റുകള്‍ അതുവരെ പൊളിച്ചു മാറ്റില്ല.
ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹരജി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ജൂലൈ ആദ്യ വാരം ലിസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചു. ആറു ആഴ്ചയ്ക്ക് വരെയോ അല്ലെങ്കില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹരജി പരിഗണിക്കുന്നത് വരെയോ തല്‍സ്ഥിതി തുടരാന്‍ ആണ് നിര്‍ദേശം.
തീരദേശ നിയമം ലംഘിച്ച് മരട് മുനിസിപ്പാലിറ്റി പരിധിയില്‍ നിര്‍മിച്ച അഞ്ച് അപ്പാര്‍ട്ടുമെന്റുകള്‍ പൊളിച്ച് നീക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മെയ് എട്ടിനാണ് ഉത്തരവ് ഇട്ടത്.
ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്‌സ്, കായലോരം അപ്പാര്‍ട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെന്‍ഷ്വര്‍സ് എന്നിവ പൊളിച്ച് നീക്കാന്‍ ആയിരുന്നു ഉത്തരവ്. പുതിയ തീരപ്ലാന്‍ കോടതിയില്‍ നിന്ന് മറച്ചു വച്ചതായി ഫ്‌ളാറ്റ് ഉടമകള്‍ വാദിച്ചു.
ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് അജയ് രസ്‌തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."