അഭിഷേകാഗ്നിയില്‍ നിറയാന്‍ കുറവിലങ്ങാട് ഒരുങ്ങുന്നു
കുറവിലങ്ങാട്: അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. ഓഗസ്റ്റ് 28 മുതല്‍ 31 വരെ നടക്കുന്ന കണ്‍വന്‍ഷനായി വിപുലമായ ഒരുക്കങ്ങളാണ് ഒരിക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍.
കണ്‍വന്‍ഷന്റെ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഇടവകയിലെ മുഴുവന്‍ ഭവനങ്ങളിലും സ്ഥാപനങ്ങളിലും രണ്ടുമാസമായി നടക്കുന്നുണ്ട്.
ദേവമാതാ കോളജ് മൈതാനത്തിനാണ് കണ്‍വന്‍ഷന്റെ പ്രധാന പന്തല്‍. പതിനായിരത്തോളം പേര്‍ക്കിരിക്കാവുന്ന രീതിയില്‍ അന്‍പതിനായിരത്തോളം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള പന്തലാണ് പ്രധാന വേദിയില്‍ ഒരുക്കുന്നത്.
പ്രധാന പന്തലിനൊപ്പം പാരിഷ് ഹാള്‍, പള്ളിയങ്കണം എന്നിവിടങ്ങളിലുമിരുന്ന് കണ്‍വന്‍ഷനില്‍ പങ്കുചേരാനുള്ള ക്രമീകരമുണ്ട്.
കണ്‍വന്‍ഷന് മുന്നോടിയായി ഒരുക്കധ്യാനവും ക്രമീകരിച്ചിട്ടുള്ളതായി ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ പ്രത്യേക ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ടീമിന്റെയും പോലീസിന്റേയും സേവനവും പ്രയോജനപ്പെടുത്തും.
23 വിഭാഗങ്ങളായി 501 പേരുള്‍ക്കൊള്ളുന്ന ജനറല്‍ കമ്മിറ്റിയാണ് ക്രമീകരങ്ങള്‍ ഒരുക്കുന്നത്. യോഗപ്രതിനിധികളുടേയും പ്രമോഷന്‍ കൗണ്‍സില്‍ അംഗങ്ങളുടേയും കുടുംബകൂട്ടായ്മയുടേയും നേതൃത്വത്തിലാണ് ജനറല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം. ജനറല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 56 അംഗ സെന്‍ട്രല്‍ കമ്മിറ്റിയും 12 അംഗ കോര്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി ചേര്‍ന്ന വോളണ്ടിയേഴ്‌സ് മീറ്റ് ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍, ഫാ. രാജീവ് തെന്നാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."