വര്‍ണാഭമായ ചടങ്ങുകളോടെ കര്‍ണാടകയില്‍ അല്‍ബിര്‍റ് പ്രവേശനോത്സവം
കോഴിക്കോട്: വര്‍ണാഭമായ ചടങ്ങുകളോടെ കര്‍ണാടകയില്‍ അല്‍ബിര്‍റ് വിദ്യാലയങ്ങളുടെ പ്രവേശനോത്സവ പരിപാടികള്‍ നടന്നു. ദക്ഷിണ കന്നഡയിലെ അഡൂര്‍, മുഡബിദ്രി, കൈക്കമ്പ, വിട്‌ല എന്നിവിടങ്ങളിലായി ആറു ബാച്ചുകളാണ് ഈ വര്‍ഷം ആരംഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ മാനേജ്‌മെന്റുകളില്‍ നിന്നായി നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. മധുരം വിതരണം ചെയ്തും ബലൂണുകളാല്‍ അലങ്കരിച്ചും കുഞ്ഞുങ്ങളുടെ മനം കവര്‍ന്ന പരിപാടികള്‍ ആണ് അരങ്ങേറിയത്.
പ്രവേശനോത്സവം സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. തൊട്ടില്‍ മുതല്‍ ഖബറിടം വരെയാണ് വിദ്യാഭ്യാസമെന്നും അതിന്റെ പുതിയ രൂപാവിഷ്‌കാരം മാത്രമാണ് അല്‍ബിര്‍റ് എന്നും വിദ്യാര്‍ഥിയായി മരണം വരിക്കാനാഗ്രഹിച്ച് പ്രായമായവര്‍ പോലും പള്ളിദര്‍സുകളില്‍ പഠനത്തിനെത്തുന്നത് ശ്രദ്ധേയമാണെന്നും എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രസ്താവിച്ചു.അല്‍ബിര്‍റ് കേരള ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഫൈസല്‍ ഹുദവി പരതക്കാട് പദ്ധതി വിശദീകരിച്ചു. ടി. സയ്യാദ് അഡൂര്‍, ശരീഫ് ദാരിമി, റഫീഖ് മാസ്റ്റര്‍, അനീസ് കൗസരി, ടി.പി ജമാലുദ്ദീന്‍ ദാരിമി, എം.എസ് ശികാബ്ബ, ഡി.എസ് റഫീഖ്, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഉസ്മാന്‍ അബ്ദുല്ല, മുഹമ്മദ് ആസിഫ് സുരല്‍ പാടി പ്രസംഗിച്ചു.
രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച പാരന്റിങ് പരിപാടിക്ക് ഇസ്മാഈല്‍ മുജദ്ദിദി, പ്രൊഫ. നൗഫല്‍ വാഫി മേലാറ്റൂര്‍, ഹസന്‍ മാസ്റ്റര്‍, റശീദ് മണിയൂര്‍, ശബീര്‍ ഹുദവി നേതൃത്വം നല്‍കി. സിദ്ധിഖ് വാഫി സ്വാഗതവും കര്‍ണാടക കോ ഓഡിനേറ്റര്‍ അക്ബറലി അഡൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."