ചങ്ങനാശേരി ബൈപാസില്‍ 600 മീറ്റര്‍ റോഡ് 30 സെന്റീമീറ്റര്‍ ഉയര്‍ത്തുന്നു
ചങ്ങനാശേരി: പെരുമഴയും പ്രളയവും മൂലം ബൈപാസിന്റെ ളായിക്കാടിനും എസ്എച്ച് ജംഗ്ഷനുമിടയിലുള്ള അറുനൂറു മീറ്റര്‍ഭാഗം വെള്ളം കയറി പൂര്‍ണമായി തകര്‍ന്നിരുന്നു. ഈ ഭാഗം മുപ്പതു സെന്റീമീറ്റര്‍ ഉയര്‍ത്തി ബിഎംആന്റ് ബിസി രീതിയില്‍ ടാറിംഗ് നടത്തും.
ഇതോടെ ഈ ഭാഗത്തെ പ്രതിസന്ധിക്കു താല്കാലിക പരിഹാരം കാണാനാകുമെന്നാണ് പൊതുമരാമത്തു വകുപ്പിന്റെ നിരീക്ഷണം.ളായിക്കാട്-പാലാത്രച്ചിറ ചങ്ങനാശേരി ബൈപാസിലെ കുഴിയടയ്ക്കല്‍ ജോലികള്‍ പൂര്‍ത്തിയാകുന്നു. ഒരുകോടി രൂപ മുടക്കിയാണ് അഞ്ചര കിലോ മീറ്റര്‍ ദൂരംവരുന്ന ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. കഴിഞ്ഞയാഴ്ചയാണ് ഈ ബൈപാസിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചത്. അടുത്ത ഞായറാഴ്ചയോടെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഗതാഗതത്തിനായി പൂര്‍ണമായി തുറന്നുകൊടുക്കാനാണ് പൊതുമരാമത്തു വകുപ്പിന്റെ തീരുമാനം. ബൈപാസിന്റെ സമഗ്ര പരിഷ്‌കരണത്തിനായി പൊതുമരാമത്തു വകുപ്പ് സബ് ഡിവിഷന്‍ സര്‍ക്കാരിന് നാലര കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ ബൈപാസിന്റെ പരിഷ്‌കരണം സാധ്യമാകും. കൂടാതെ കവിയൂര്‍ റോഡിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
കിഫ്ബിയില്‍ നിന്നുള്ള 33 കോടി രൂപ മുടക്കിയാണ് ഈ റോഡിന്റെ ടാറിംഗ് ജോലികള്‍ നടത്തുന്നത്. എന്നാല്‍ കൂടുതല്‍ പണം ആവശ്യമായതിനാല്‍ ഈ റോഡിന്റെ വികസനത്തിനായി ഉടനെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതികളുണ്ടാവില്ലെന്നാണ് പൊതുമരാമത്തു വകുപ്പ് അധിക്യതര്‍ പറയുന്നത്. റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കിയാല്‍ വികസനം നടപ്പാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം എന്നാല്‍ ഭൂമി സൗജന്യമായി വിട്ടു നല്‍കാനാവില്ലെന്ന നിലപാടിലാണ് സമീപവാസികള്‍.വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കമായി ശബരിമല റോഡുനിര്‍മാണ പദ്ധതിയില്‍പ്പെടുത്തി ചങ്ങനാശേരി-വാഴൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കും. ഒന്നര മാസത്തിനകം റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനാണ് പൊതുമരാമത്തു വകുപ്പിന്റെ പദ്ധതി. ഈ റോഡിലെ ഗര്‍ത്തങ്ങള്‍ ഇരുചക്രവാഹന സഞ്ചാരികളടക്കം യാത്രക്കാര്‍ക്ക് ഭീഷണിയാണ്. പെരൂന്തുരുത്തി ഏറ്റുമാനൂര്‍ ബൈപാസിന്റെ പെരുന്തുരുത്തി മുതല്‍ തെങ്ങണ വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.എഫ്.തോമസ് എം.എല്‍.എ പറഞ്ഞു.
മോസ്‌കോ-വെങ്കോട്ട റോഡിലെ കുഴികള്‍ അടയ്ക്കുന്ന ജോലികള്‍ ഉടനെ ആരംഭിക്കും ഇതിനായി 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ റോഡിന്റെ ടാറിംഗിനായി 75 ലക്ഷം രൂപയുടെ പദ്ധതി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചോര്‍ത്തു.നടയ്ക്കപ്പാടം-വെങ്കോട്ട റോഡിന്റെ അറ്റകൂറ്റപ്പണികള്‍ക്കായി അരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിച്ചുവരികയാണ് ടാറിംഗ് തകര്‍ന്ന് യാത്ര ദുരിതമായ മുക്കാട്ടുപടി- ചാഞ്ഞോടി റോഡിന്റെ നിര്‍മാണ ജോലികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ റോഡിന്റെ ടാറിംഗിനായി 130 കോടി രൂപയൂടെ പദ്ധതിയാണ് അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."