HOME
DETAILS

ഗോണി കൊടുങ്കാറ്റ്; ഫിലിപ്പീന്‍സില്‍ 10 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

  
backup
November 02, 2020 | 2:07 AM

%e0%b4%97%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ab%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%aa

 


മനില: ശക്തമായ ഗോണി കൊടുങ്കാറ്റ് ആഞ്ഞുവീശിയ ഫിലിപ്പീന്‍സില്‍ 10 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തലസ്ഥാനമായ മനില അടക്കമുള്ള സ്ഥലങ്ങളില്‍ കൊടുങ്കാറ്റിനോടപ്പം അതിശക്തമായ മഴയും അനുഭവപ്പെടുന്നുണ്ട്. കൊടുങ്കാറ്റ് അപകട മേഖലകളിലെ നിരവധി പേരെ ബാധിച്ചതായും കനത്ത നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കുന്നതായും ദുരന്ത നിവാരണ വിഭാഗംമേധാവി റികാര്‍ഡൊ ജലാഡ് അറിയിച്ചു. കാറ്റന്‍ഡൈ്വന്‍സ് പ്രവിശ്യയില്‍ മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്. കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെട്ട കൊടുങ്കാറ്റ് 280കിലോമീറ്റ വരെ വേഗത കൈവരിക്കാനും സാധ്യതയുണ്ടെന്നാണ് നിഗമനം.
മനില അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
മനില, അല്‍ബെയ് അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അതിശക്തമായ കാറ്റുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം വക്താവ് മാര്‍ക്ക് ടിംബല്‍ മുന്നറിയിപ്പുനല്‍കി. മുന്‍കരുതല്‍ നടപടിയായി ദുരിതാശ്വാസ സംവിധാനങ്ങള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച വീശിയടിച്ച മോലാവെ കൊടുങ്കാറ്റില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013ലെ കൊടുങ്കാറ്റില്‍ ഫിലിപ്പീന്‍സില്‍ 7300 പേര്‍ മരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  19 hours ago
No Image

ഇന്ധനവില വര്‍ധനവ്; കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിരക്ക് കൂട്ടുന്നതില്‍ സൂചന നല്‍കി ഡി കെ ശിവകുമാര്‍

National
  •  19 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  19 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; നിതിന്റെ ജാമ്യാപേക്ഷ മാറ്റി, നാളെ പരിഗണിക്കും

Kerala
  •  20 hours ago
No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  20 hours ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  20 hours ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  20 hours ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  20 hours ago
No Image

പശ്ചിമ ബംഗാളില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  21 hours ago
No Image

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 20 വയസുകാരനെതിരെ പോക്‌സോ കേസ്

Kerala
  •  21 hours ago