പഴശ്ശി ഡാമിനോട് ചേര്‍ന്നുള്ള കൂറ്റന്‍പാറ നീക്കം ചെയ്യാന്‍ തുടങ്ങി
ഇരിട്ടി: പഴശ്ശി ഡാമിനോട് ചേര്‍ന്ന് ആരംഭിക്കുന്ന പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിക്ക് തടസമായ കൂറ്റന്‍ പാറ പൊട്ടിച്ച് നീക്കാനുള്ളപ്രവൃത്തി പുരോഗമിക്കുന്നു. പഴശ്ശി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കാതെയാണ് പാറ നീക്കം ചെയ്യുന്നത്. പാറ നീക്കം ചെയ്യുന്നതിന് വേïി കെ.എസ്.ഇ.ബി ബംഗലൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് റോക്ക് മെക്കാനിസത്തിന്റെ സഹായ തേടിയിരുന്നു.
അണക്കെട്ടിനോട് ചേര്‍ന്ന് ഭാഗത്ത് ഭുപ്രതലത്തില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറയും നിര്‍മാണ മേഖലയില്‍ പരന്നു കിടക്കുന്ന പാറയുമാണ് നീക്കക്കുന്നത്. 46.000 എം.ക്യുബ് പാറയാണ് പൊട്ടിച്ച് നീക്കേïത്.
പാറ തുരക്കല്‍ യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത ശേഷം പ്രത്യേക സ്‌ഫോടക വസ്തു ഉപയോഗിച്ച് വലിയ ശബ്ദവും ഭൂമിക്ക് വലിയ ആഘാതം ഉïാക്കാതെയുമാണ് പൊട്ടിച്ചെടുക്കുന്നത്.
ഇതിനായി കെ.എസ്.ഇ.ബി 25 ലക്ഷം കണ്‍സര്‍ട്ടിങ് ഫീസായി മുന്‍കൂറായി കമ്പനിക്ക് അടച്ചിട്ടുï്. ഇതിനും പുറമെ പദ്ധതിക്ക് വേï പല നിര്‍മാണ പ്രവര്‍ത്തനവും നടന്നു വരുന്നുï്. പഴശ്ശിപദ്ധതിയില്‍ നിന്നും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലം കഴിച്ചു ബാക്കിവരുന്ന ജലം ഉപയോഗിച്ച് 7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 79.85 കോടി നിര്‍മാണ ചിലവ്. പഴശ്ശി പദ്ധതിയുടെ കൈവശമുള്ള 3.5 ഹെക്ടര്‍ സ്ഥലം ഉപയോഗിച്ചാണ് വൈദ്യുത പദ്ധതി പ്രാവര്‍ത്തികമാക്കുക. പദ്ധതിയില്‍ 19.50 മീറ്റര്‍ ജലവിതാനം ഉïെങ്കില്‍ കൂടി വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ കഴിയും. സംഭരണിയില്‍ നിന്നും 80 മീറ്റര്‍ നീളത്തില്‍ വലിയ തുരങ്കം നിര്‍മ്മിച്ച് അവിടെനിന്നും മൂന്നു ചെറിയ തുരങ്കം വഴി പവര്‍ ഹൗസിലേക്കു വെള്ളം എത്തിച്ചാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുക. പഴശ്ശി സാഗര്‍ ജല വൈദ്യുത പദ്ധതികൂടി പ്രാവര്‍ത്തിക മാവുന്നതോടു കൂടി വടക്കേ മലബാറിന്റെ വൈദ്യുതി ക്ഷാമത്തിന് ഏറെ പരിഹാരമാവും.
ഇരിട്ടി: പഴശ്ശി ഡാമിനോട് ചേര്‍ന്ന് ആരംഭിക്കുന്ന പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതിക്ക് തടസമായ കൂറ്റന്‍ പാറ പൊട്ടിച്ച് നീക്കാനുള്ളപ്രവൃത്തി പുരോഗമിക്കുന്നു. പഴശ്ശി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കാതെയാണ് പാറ നീക്കം ചെയ്യുന്നത്. പാറ നീക്കം ചെയ്യുന്നതിന് വേണ്ടി കെ.എസ്.ഇ.ബി ബംഗലൂരുവിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് റോക്ക് മെക്കാനിസത്തിന്റെ സഹായ തേടിയിരുന്നു.
അണക്കെട്ടിനോട് ചേര്‍ന്ന് ഭാഗത്ത് ഭുപ്രതലത്തില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പാറയും നിര്‍മാണ മേഖലയില്‍ പരന്നു കിടക്കുന്ന പാറയുമാണ് നീക്കക്കുന്നത്. 46.000 എം.ക്യുബ് പാറയാണ് പൊട്ടിച്ച് നീക്കേണ്ടത്.
പാറ തുരക്കല്‍ യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത ശേഷം പ്രത്യേക സ്‌ഫോടക വസ്തു ഉപയോഗിച്ച് വലിയ ശബ്ദവും ഭൂമിക്ക് വലിയ ആഘാതം ഉണ്ടാക്കാതെയുമാണ് പൊട്ടിച്ചെടുക്കുന്നത്.
ഇതിനായി കെ.എസ്.ഇ.ബി 25 ലക്ഷം കണ്‍സര്‍ട്ടിങ് ഫീസായി മുന്‍കൂറായി കമ്പനിക്ക് അടച്ചിട്ടുണ്ട്. ഇതിനും പുറമെ പദ്ധതിക്ക് വേണ്ട പല നിര്‍മാണ പ്രവര്‍ത്തനവും നടന്നു വരുന്നുണ്ട്. പഴശ്ശിപദ്ധതിയില്‍ നിന്നും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലം കഴിച്ചു ബാക്കിവരുന്ന ജലം ഉപയോഗിച്ച് 7.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 79.85 കോടി നിര്‍മാണ ചിലവ്. പഴശ്ശി പദ്ധതിയുടെ കൈവശമുള്ള 3.5 ഹെക്ടര്‍ സ്ഥലം ഉപയോഗിച്ചാണ് വൈദ്യുത പദ്ധതി പ്രാവര്‍ത്തികമാക്കുക. പദ്ധതിയില്‍ 19.50 മീറ്റര്‍ ജലവിതാനം ഉണ്ടെങ്കില്‍ കൂടി വൈദ്യുതി ഉല്‍പാദിപ്പിക്കുവാന്‍ കഴിയും. സംഭരണിയില്‍ നിന്നും 80 മീറ്റര്‍ നീളത്തില്‍ വലിയ തുരങ്കം നിര്‍മ്മിച്ച് അവിടെനിന്നും മൂന്നു ചെറിയ തുരങ്കം വഴി പവര്‍ ഹൗസിലേക്കു വെള്ളം എത്തിച്ചാണ് ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കുക. പഴശ്ശി സാഗര്‍ ജല വൈദ്യുത പദ്ധതികൂടി പ്രാവര്‍ത്തിക മാവുന്നതോടു കൂടി വടക്കേ മലബാറിന്റെ വൈദ്യുതി ക്ഷാമത്തിന് ഏറെ പരിഹാരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."