സംസ്ഥാനങ്ങളുടെ സംസ്കാരത്തെയും ബി.ജെ.പി ആക്രമിക്കുന്നു: മമത
കൊല്‍ക്കത്ത: രാഷ്ട്രീയ സാമൂഹ്യ രംഗത്തെ മഹത്വ്യക്തിത്വങ്ങളെ ആക്രമിച്ച് രാജ്യത്താകമാനം ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ത്രിപുരയില്‍ തെരഞ്ഞെടുപ്പിന് ശേഷം അവര്‍ മാര്‍ക്സിന്റെ പ്രതിമ തകര്‍ത്തു. ഉത്തര്‍പ്രദേശില്‍ അംബേദ്കറിന്റെ പ്രതിമയാണ് തകര്‍ത്തതെങ്കില്‍ ബംഗാളില്‍ അത് വിദ്യാസാഗറിന്റേതായി. രാജ്യത്താകമാനം ജനാധിപത്യത്തിനെതിരായ അക്രമമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നതെന്നു അവര്‍ പറഞ്ഞു.
ജനങ്ങളില്‍ ആകമാനം ഹിന്ദി അടിച്ചേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും വിസ്മൃതിയിലാഴ്ത്താന്‍ വേണ്ടി മനപൂര്‍വം നീക്കങ്ങള്‍ നടത്തുന്നു. മുഴുവന്‍ തമിഴരോടും അവര്‍ ഇപ്പോള്‍ ഹിന്ദി പഠിക്കാന്‍ പറയും. ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ സംസ്കാരവും രീതികളുമുണ്ട്. ഇത് തകിടം മറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ കോളജില്‍ സ്ഥാപിച്ച ഈശ്വര്‍ചന്ദ് വിദ്യാസാഗറിന്റെ അര്‍ധകായ പ്രതിമ അനാഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."