പ്രധാനമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് കുമാര്‍
പട്ന: 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ തന്നെ പ്രധാനമന്ത്രിയായി ഉയര്ത്തിക്കാണിക്കുന്നുവെന്ന വാര്‍ത്ത ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍-യു നേതാവുമായ നിതീഷ് കുമാര്‍ തള്ളി. തന്നെ അനാവശ്യമായി ഇക്കാര്യത്തിലേക്ക് ലക്ഷ്യം വയ്ക്കുകയാണ്. തന്റെ പാര്‍ട്ടി ചെറിയതാണ്. പ്രധാനമന്ത്രി പദത്തിലേക്ക് ആരെങ്കിലും ഉയര്‍ത്തിക്കാണിക്കുമ്പോള്‍ അതിന് തയാറെടുക്കുമെന്ന് ആരും വിചാരിക്കരുത്. ഇക്കാര്യത്തില്‍ താനൊരു വിഡ്ഢിയല്ല-നിതീഷ് പറഞ്ഞു. പട്നയില്‍ ഇന്നലെ നടന്ന ലോക് സംവാദ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കെതിരായ ഒരു രാഷ്ട്രീയ ഐക്യം രൂപപ്പെടുമ്പോള്‍ താങ്കളെ പ്രധാനമന്ത്രിയായി പരിഗണിക്കുകയാണെങ്കിലെന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തോട് ഇക്കാര്യത്തില്‍ തനിക്ക് എന്തെങ്കിലും പ്രത്യേക താല്പര്യമില്ലെന്ന് മാത്രമല്ല പ്രധാനമന്ത്രിയാകാനുള്ള യോഗ്യത തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം 2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയുടെ പ്രധാന മന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയെന്നത് പ്രയാസമാണെന്ന് നിതീഷ് അറിയിച്ചു. എന്നാല്‍ താന്‍ ഒരിക്കലും പ്രധാനമന്ത്രി പദത്തിന് അര്‍ഹനല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയാകാന്‍ ജനങ്ങള്‍ പരിഗണിക്കുന്നത് വ്യക്തിയുടെ കഴിവ് തിരിച്ചറിഞ്ഞാണ്. നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ അത്തരത്തിലുള്ള കഴിവ് തിരിച്ചറിഞ്ഞതുകൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."