പോപ്പുലര്‍ തട്ടിപ്പ്: 200 കേസുകളില്‍ക്കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും
തിരുവല്ല: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് 200 കേസുകളില്‍ക്കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.
കോന്നി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭ, മൂന്നു പെണ്മക്കള് എന്നിവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതിനിടെ പോപ്പുലര്‍ തട്ടിപ്പില്‍ പത്തനംതിട്ട ജില്ലയില്‍ മൊത്തം ആയിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
എല്ലാ കേസുകളിലും പ്രതികള്‍ക്ക് പ്രത്യേക ജാമ്യം നേടേണ്ടിവരും. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തത് ചൂണ്ടിക്കാട്ടി സ്വാഭാവിക ജാമ്യത്തിനുള്ള ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിചാരണ കോടതിയെ സമീപിക്കാന്‍ പ്രതികള്‍ ഒരുങ്ങുന്നതിനിടെയാണ് പുതിയ കേസുകള്‍ ഉയര്‍ന്നുവന്നത്. അതേസമയം, 2,000 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങളടക്കുമുള്ള സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് അന്വേഷണ് സംഘത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."