HOME
DETAILS

പ്രദേശവാസികളില്‍ ഭീതി പടര്‍ത്തി കൂട്ടുപാതയിലെ ട്രഞ്ചിംഗ് ഗ്രൗണ്ട്

  
backup
September 16 2018 | 08:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%9f

പുതുശ്ശേരി: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കൂട്ടുപാതയിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യനിക്ഷേപത്തില്‍ നിന്നും തീ പടരുമോയെന്ന പരിസരവാസികളില്‍ ആശങ്കയേറുന്നു. മഴമാറി ചൂട് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്നും ഏതുനിമിഷവും തീ പര്‍ന്നുപിടിക്കാനുള്ള സാധ്യതയേറെയാണ്. കഴിഞ്ഞവര്‍ത്തെ വേനലിലും ഈ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിന്ന് തീ പടര്‍ന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരുന്നു. ഈ വര്‍ഷവും ട്രഞ്ചിംഗ് ഗ്രൗണ്ടിനു സമീപത്തെ 11 സ് വൈദ്യുതിലൈനില്‍ നിന്നും തീ പിടിച്ചിരുന്നു. എന്നാല്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തീ പടര്‍ന്നാല്‍ കെടുത്താനുള്ള ഫയര്‍ബെഡ് സംവിധാനം കാര്യക്ഷമമല്ലാത്തതാണ് ആശങ്കയുണര്‍ത്തുന്നത്. കഴിഞ്ഞ മാസമുണ്ടായ മഹാപ്രളയംമൂലം നഗരസഭാപരിധിയില്‍ നിന്നും 85 ലധികം ലോഡു മാലിന്യമാണ് കൊണ്ടുതള്ളിയിട്ടുള്ളതെന്നതിനാല്‍ മുപ്പതോളം അടി ഉയരത്തില്‍ മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. ഇത്തരത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയത് പ്രദേശവാസികള്‍ക്ക് ദുരിതം തീര്‍ത്തിരിക്കയാണ്. ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യം കുമിഞ്ഞുകൂടുന്നത് ഇവിടത്തെ ജീവനക്കാര്‍ക്കും സമീപവാസികള്‍ക്കും കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്നിരിക്കെ ഇതൊന്നും ഭരണകൂടമറിഞ്ഞമട്ടില്ല. ഇതിനു പുറമെ ഗ്രൗണ്ടില്‍ നിന്നും മാലിന്യത്തില്‍ നിന്നുമൊഴുകുന്ന മലിനജലമുള്‍പ്പെടെ സമീപത്തെ വയലുകളിലേക്കാണെത്തുന്നത്. ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ മതില്‍ കഴിഞ്ഞമാസത്തെ ശക്തമായ മഴയില്‍ തകര്‍ന്നു വീണിരുന്നു. ഇനിയും ലോഡുകണക്കിനു മാലിന്യങ്ങളാണ് പ്രളയബാധിത മേഖലകളില്‍ നിന്നും ഇവിടെയെത്താനുള്ളതെന്നിരിക്കെ ഇതെല്ലാമെന്തുചെയ്യുമെന്നതും ആശങ്കാജനകമാണ്. ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി നഗരസഭയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസറുമാരുടെ നേതൃത്വത്തില്‍ പ്രത്യേകം പദ്ധതി തയ്യാറാക്കണമെന്നതും കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നിരുന്നെങ്കിലും എല്ലാം കണ്ടറിയണം. ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യത്തിനു തീ പിടിച്ചാല്‍ ഉയരുന്ന പുക മൂലം സമീപത്തെ 5 കി.മീ. ചുറ്റളവിലുള്ള ജനവാസമേഖലകള്‍ക്ക് ഏറെ ദുരിതമാണ് തീര്‍ക്കുന്നത്. നഗരസഭാപരിധിയില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ദിനംപ്രതി നഗരസഭയുടെ വാഹനങ്ങളില്‍ എത്തിക്കുന്നതിനു പുറമേയാണ് പ്രളയത്തെത്തുടര്‍ന്നുണ്ടായ മാലിന്യവും ഇവിടെയെത്തുന്നതെന്നിരിക്കെ ഇതെല്ലാം എന്തുചെയ്യുമെന്നതും ഉത്തരമില്ലാത്ത് ചോദ്യമാവുകയാണ്. അനുദിനം താപനില ഉയരുന്ന സാഹചര്യത്തില്‍ ഗ്രൗണ്ടില്‍ നിന്നും തീ പടരുമോയെന്ന ഭീതിയിലാണ് സമീപവാസികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago