കഞ്ചാവ് പിടിയിലാകുന്നത് പരല്‍മീനുകള്‍
പൊന്നാനി: കഞ്ചാവിന്റെ ഉറവിടം തേടിയുള്ള അന്വേഷണം പരല്‍ മീനുകളില്‍ ഒതുങ്ങുന്നു. കഴിഞ്ഞ ഒന്നരയാഴ്ചക്കിടയില്‍ ആറു പേരെ കഞ്ചാവ് കച്ചവടത്തിന് പൊന്നാനി എസ്.ഐ പിടികൂടിയിരുന്നു. ഈ ആറ് പേരും നേരത്തേ നേരിയ അളവില്‍ കഞ്ചാവ് കച്ചവടം ചെയ്യുന്നവരാണ്. ഇവര്‍ക്ക് കഞ്ചാവെത്തിക്കുന്ന വമ്പന്മാരെ പിടികൂടാന്‍ പൊലിസ് തയാറാകുന്നില്ല. നൂറും ഇരുനൂറും ഗ്രാമില്‍ കഞ്ചാവ് കച്ചവടം ചെയ്യുന്നവരെ പിടികൂടി തല്‍ക്കാലം മുഖം രക്ഷിക്കുകയാണ് പൊലിസ് ചെയ്യുന്നത്. ഇവരിലൂടെ കഞ്ചാവിന്റെ ഉറവിടം തേടാന്‍ പൊലിസ് തയാറാകുന്നില്ല. ഒരു മാസം മുന്‍പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ രണ്ടു കിലോ കഞ്ചാവുമായി അന്നത്തെ എസ്.ഐ ഷിനോദ് പിടികൂടി അന്വേഷണം ബാംഗ്ലളുരുവിലേക്ക് നീണ്ടതോടെയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. തുടര്‍ന്ന് വന്ന എസ്.ഐ ജനരോഷം തണുപ്പിക്കാന്‍ നേരത്തേ കഞ്ചാവ് കേസില്‍ പിടിച്ചവരെ പിടികൂടുകയാണ് ചെയ്യുന്നതെന്ന് ആരോപണമുണ്ട്.
ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകളും കഞ്ചാവിന്റെ വേര് കണ്ടെത്തുന്നതില്‍ തടസമാകുന്നുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കഞ്ചാവുമായി അറസ്റ്റിലായ പൊന്നാനിക്കാരുടെ എണ്ണം 15 കവിയും. ഇതില്‍ നല്ലൊരു പങ്കും ഒരു യുവജന സംഘടനയിലെ പ്രവര്‍ത്തകരാണ്. പുതിയ തലമുറയിലെ കുട്ടികള്‍ വ്യാപകമായി കഞ്ചാവ് വിപണനത്തിലൂടെ പണം കണ്ടെത്തുകയാണെന്ന് പോലിസ് പറയുന്നു. പൊന്നാനി കേന്ദ്രീകരിച്ചാണ് ജില്ലയിലെ പ്രധാന കഞ്ചാവ് കച്ചവടമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിദ്യാര്‍ഥികളാക്കുന്നവരെ ഇതില്‍ നിന്ന് മോചിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമായി വിജയിപ്പിച്ചെടുക്കാനാവുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."