മന്ത്രിമാരുടെ കര്‍ശന നിര്‍ദേശം ഏറ്റു: തലപ്പിള്ളിയില്‍ ഇന്നലെ പിരിച്ചത് അരക്കോടി
വടക്കാഞ്ചേരി : മന്ത്രിമാരായ പ്രൊഫസര്‍. സി. രവീന്ദ്രനാഥും വി.എസ് സുനില്‍കുമാറും തലപ്പിള്ളി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദ്ദേശം ഏറ്റു. 13ന് ദുരിതാശ്വാസം ഏറ്റുവാങ്ങാനെത്തിയപ്പോള്‍ 17 ലക്ഷം രൂപ മാത്രമാണ് പിരിച്ചെടുക്കാനായിരുന്നത്. ഇത് തീരെ കുറഞ്ഞു പോയെന്നും രണ്ടാം ഘട്ടത്തില്‍ തുക വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്നും മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു . ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവൃത്തിച്ചു. ഇന്നലെ കാലത്ത് മിനി സിവില്‍ സ്‌റ്റേഷന്‍ അങ്കണത്തില്‍ തുക സമാഹരണം നടന്നപ്പോള്‍ ലഭിച്ചത് 50,21,280 രൂപ. കേരള കലാമണ്ഡലം മുതല്‍ സ്വകാര്യ വ്യക്തികള്‍ വരെ തുക നല്‍കാനെത്തി.
പെരിങ്ങണ്ടൂര്‍ സര്‍വിസ് സഹകരണ ബാങ്ക് രണ്ടാം ഘട്ടമായി അഞ്ച് ലക്ഷം രൂപ നല്‍കി. നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് 1,90,000 കൈമാറി. വടക്കാഞ്ചേരി ഗവണ്‍മെന്റ് ഗേള്‍സ് എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി മായാ ലക്ഷ്മി തന്റെ കുടുക്ക സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറ . അഭിഭാഷകനായ മായാദാസിന്റെയും സൗമ്യയുടേയും മകളായ മായാ ലക്ഷ്മി പിതാവ് മായാദാസിനോടൊപ്പമെത്തിയാണ് തുക കൈമാറിയത്. ഏറ്റുവാങ്ങല്‍ ചടങ്ങില്‍ അനില്‍ അക്കര എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ .പി.കെ ബിജു എം.പിയും യു.ആര്‍ പ്രദീപ് എം.എല്‍.എയും മിനി സിവില്‍ സ്‌റ്റേഷനിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."