HOME
DETAILS
MAL
ഉസാമ ബിന്‍ ലാദന് ആധാര്‍ കാര്‍ഡ്: 'സദ്ദാം ഹുസൈന്' പിടിയില്‍
backup
May 16 2017 | 06:05 AM
ജയ്പൂര്‍: കൊല്ലപ്പെട്ട അല്‍ഖാഇദ നേതാവ് ഒസാമ ബിന്‍ ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ്. ലാദന്റെ അവ്യക്തമായ ചിത്രവും വിവരവും ചേര്‍ത്ത് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതിന് അറസ്റ്റിലായതോ സദ്ദാം ഹുസൈന്. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം.
ഇ മിത്ര സെന്റര്‍ ഉടമ 25 വയസ്സുകാരനായ സദ്ദാം ഹുസൈന് മന്‍സൂരിയാണ് പൊലിസ് പിടിയിലായത്. ലാദന്റെ വിവരങ്ങള്‍ വെച്ചാണ് ഇയാള്‍ വ്യാജ ആധാര്‍കാര്‍ഡ് ഉണ്ടാക്കിയത്. എന്നാല്‍ വിരലടയാളമോ മറ്റ് തിരിച്ചറിയല്‍ രേഖകളോ സമര്‍പ്പിച്ചിരുന്നില്ല.
അപേക്ഷയിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ച യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥര്‍ വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസെത്തി സദ്ദാം ഹുസൈനെ കസ്റ്റഡിയിലെടുത്തു. ഐടി വകുപ്പ് പ്രകാരമാണ് സദ്ദാം ഹുസൈനെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."