ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെയും ക്ലീനറേയും വെട്ടിപരുക്കേല്‍പ്പിച്ചു
തിരൂര്‍: ബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറെയും ക്ലീനറെയും ആക്രമിച്ചു. ബസ് കണ്ടക്ടര്‍ പറവണ്ണ പുത്തങ്ങാടി സ്വദേശി കുട്ടാത്ത് ഖാദറിന്റെ മകന്‍ നൗഫല്‍ (27), ബസ് ക്ലീനര്‍ പറവണ്ണ ആലിന്‍ചുവട് സ്വദേശി കുഞ്ഞാലകത്ത് ജംഷീര്‍ (24) എന്നിവര്‍ക്കാണു വെട്ടേറ്റത്. ജംഷീറിനെയും ഗുരുതരമായി പരുക്കേറ്റ നൗഫലിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ആക്രമത്തെത്തുടര്‍ന്ന് തിരൂര്‍ പൊലിസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. കമ്മാക്കാന്റെ പുരക്കല്‍ ഷുഹൈബ് (25), കമ്മാക്കാന്റെ പുരക്കല്‍ നിയാസ് (20) എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ ഉള്‍പ്പെട്ട നാലു പേരെ കൂടി പിടികൂടാനുണ്ടെന്നും കസ്റ്റഡിയിലുള്ളവര്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും പൊലിസ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ടവര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ്. നേരത്തെ തീരദേശ മേഖലയായ പറവണ്ണയിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ തുടച്ചയായാണ് അക്രമമെന്നാണു സൂചന. തിരൂരില്‍ നിന്നും കുറ്റിപ്പുറത്തേക്കു യാത്രക്കാരുമായി പോകുകയായിരുന്ന ലൈഫ് ലൈന്‍ ബസില്‍ കെ.ജിപ്പടി പൊറ്റത്തപ്പടിയില്‍ നിന്നു യാത്രക്കാരെന്ന വ്യാജേന കയറിയ അഞ്ചംഗ സംഘം കൈയിലുണ്ടായിരുന്ന ആയുധങ്ങളുമായി നൗഫലിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വാളും ഇരുമ്പു പൈപ്പുമായി ബസില്‍ കയറിയ ആറംഗ സംഘം കണ്ടക്ടര്‍ നൗഫലിനെയും രക്ഷിക്കാന്‍ ശ്രമിച്ച ജീവനക്കാരെയും വെട്ടി പരുക്കേല്‍പ്പിച്ചു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ നൗഫലിനെ തിരൂര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ഥികളുമടങ്ങുന്ന അമ്പതിലേറെ പേര്‍ ആക്രമത്തിനിടയില്‍ പരിഭ്രാന്തരായി ബസില്‍ നിന്നും ഇറങ്ങിയോടി. തുടര്‍ന്നു ബസ് ജീവനക്കാര്‍ സംഘത്തിലെ മൂന്നു പേരെ പുറത്തേക്കു തള്ളി ബസ് മുന്നോട്ടെടുത്തെങ്കിലും ബസിലുണ്ടായിരുന്ന മൂന്നുപേര്‍ കണ്ടക്ടര്‍ക്കു നേരെ അക്രമണം തുടരുകയായിരുന്നു. മൂന്ന് കിലോമീറ്റര്‍ അകലെ ബി.പി അങ്ങാടി വരെ ബസ് ചിറിപ്പാഞ്ഞു. ബി.പി അങ്ങാടിയില്‍ നിന്നും ക്ലീനറുടെ നിലവിളി കേട്ടു നാട്ടുകാര്‍ ഓടിക്കൂടുകയും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അക്രമി സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അക്രമികള്‍ അമിതമായി ലഹരി ഉപയോഗിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
പറവണ്ണയിലെ സിപിഎം പ്രവര്‍ത്തകരായ ഷുഹൈബ്, നിയാസ്, സമീര്‍, റമീസ്, അഫ്‌സല്‍, യഅ്ഖൂബ് എന്നിവരടങ്ങുന്ന സംഘമാണ് തന്നെ അക്രമിച്ചതെന്ന് നൗഫല്‍ പൊലിസിന് മൊഴിനല്‍കി. സംഭവത്തില്‍ തിരൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."