ഇന്ത്യയിലെ ആദ്യ ആര്‍ട്ട് ഗാലറി തലസ്ഥാനത്ത്
തിരുവനന്തപുരം: ചിത്രകാരന് രാജാ രവിവര്‍മയുടെ പേരിലുള്ള ഇന്ത്യയിലെ ആദ്യ ആര്‍ട്ട് ഗാലറിയുടെ നിര്‍മാണത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.എട്ടു കോടി രൂപ ചെലവിലാണ് രാജാ രവിവര്‍മ വരച്ച യഥാര്‍ഥ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ ആര്‍ട്ട് ഗാലറി നിര്‍മിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രവിവര്‍മയുടെ 43 ചിത്രങ്ങളുടെ സംരക്ഷണവും പ്രദര്‍ശനവും ഇവിടെ ഉറപ്പുവരുത്തും. ജീവിത വീക്ഷണം ചിത്രങ്ങളില്‍ ആലേഖനം ചെയ്ത ഒരു വിശിഷ്ട കലാകാരന് നാട് നല്കുന്ന ആദരം കൂടിയാണ് ആര്‍ട്ട് ഗാലറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള ആധുനിക കണ്‍സര്‍വേഷന്‍ ലാബും ഗാലറിയില്‍ സജ്ജമാക്കും. മന്ത്രിമാരായ രാമചന്ദ്രന് കടന്നപ്പള്ളി, കെ.രാജു ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."