HOME
DETAILS

ഇരട്ട കണ്‍മണികളുടെ വേര്‍പാടിന്റെ നൊമ്പരം പകുത്ത് സഹലയും മീനുദാസും

  
backup
November 03 2020 | 01:11 AM

%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d


കൊണ്ടോട്ടി: സഹലയ്ക്കു മുന്‍പില്‍ മീനു വന്നപ്പോള്‍ അവര്‍ക്കിടയില്‍ കാണാമറയത്തെ നാലു കുഞ്ഞുങ്ങളുടെ തേങ്ങിക്കരച്ചിലുമുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ പിറവിക്കു മുന്‍പ് അനുഭവിച്ച മാതൃത്വത്തിന്റെ നോവുകള്‍ പങ്കുവെച്ചപ്പോള്‍ ആ കൂടിക്കാഴ്ച കണ്ടുനിന്നവരുടേയും കണ്ണുകള്‍ ഈറനണിയിച്ചു.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നു മതിയായ ചികിത്സ കിട്ടാതെ ഇരട്ടക്കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട കിഴിശ്ശേരി സ്വദേശി എന്‍.സി ശരീഫ്-സഹല തസ്‌നീം ദമ്പതികളെ കാണാനാണ് ഇരട്ടക്കുഞ്ഞുങ്ങളെ ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നഷ്ടപ്പെട്ട വള്ളിക്കുന്ന് ഗ്രേസ് വീട്ടില്‍ മീനുദാസ്-അരുണ്‍ ഉണ്ണികൃഷ്ണന്‍ ദമ്പതികള്‍ എത്തിയത്. കന്നിപ്രസവത്തിലെ ഇരട്ട കുഞ്ഞുങ്ങളെ ആതുരാലയത്തിന്റെ നിസംഗതയില്‍ നഷ്ടപ്പെട്ട അമ്മമാരുടെ സംഗമം നൊമ്പരകാഴ്ചയായി.
കഴിഞ്ഞ സെപ്റ്റംബര്‍ 26 നാണ് സഹല തസ്‌നീമിനെ പ്രസവ വേദനയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സക്കായി നെട്ടോട്ടമോടിയെങ്കിലും 27ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു. സമാനമായ അനുഭവമാണ് മീനുദാസിനും കുടുംബത്തിനുമുണ്ടായിരുന്നത്. കഴിഞ്ഞ മെയ് 20 നാണ് മീനുവും ഭര്‍ത്താവും ദുബൈയില്‍ നിന്നെത്തിയത്.
വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ ജൂണ്‍ നാലിന് കൊവിഡ് ടെസ്റ്റിന് മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി. ജൂണ്‍ എട്ടിന് പരിശോധനാഫലം പോസിറ്റീവാണെന്നറിയിച്ചതോടെ ആശുപത്രിയിലെത്തി അഡ്മിറ്റായി.
രാത്രി പ്രസവ വേദനയുണ്ടായെങ്കിലും മതിയായ പരിചരണം ലഭിച്ചില്ല. ഇതോടെയാണ് ഇവരുടെ 19 ആഴ്ച പ്രായമുള്ള രണ്ട് ഗര്‍ഭസ്ഥശിശുക്കളും മരിച്ചത്.സഹലയുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ച വാര്‍ത്തയറിഞ്ഞ മീനുവിന്റെ കുടുംബം ഫോണില്‍ ഭര്‍ത്താവ് ശരീഫുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് സഹലയെ കാണാന്‍ പുളിയക്കോട് മേല്‍മുറിയിലെ വീട്ടിലെത്തിയത്.
തനിക്ക് ഇരട്ടക്കുഞ്ഞുങ്ങളാണെന്ന് സഹല അറിയുന്നത് മൂന്നാം മാസത്തിലാണെങ്കില്‍ മീനു അറിഞ്ഞത് അഞ്ചാം മാസത്തിലായിരുന്നു. തുടര്‍ന്നാണ് മീനു ദുബൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. കാത്തിരുന്ന കണ്‍മണികളുടെ വേര്‍പാടിന്റെ നൊമ്പരം ഇരുവര്‍ക്കും മറക്കാനാവുന്നില്ല. വേദനകള്‍ പങ്കുവെച്ച ഇരു കുടുംബങ്ങളും നീതി തേടി അധികൃതകര്‍ക്ക് മുന്‍പില്‍ സമരത്തിനൊരുങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago