HOME
DETAILS

യുവാക്കളെ കൊന്നൊടുക്കുന്ന ഭരണ കൂട ഭീകരത; എല്‍.ഡി.എഫ് ഭരണ കാലത്ത് നടന്നത് പത്തോളം ഏറ്റുമുട്ടലുകള്‍ -രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി

  
backup
November 03, 2020 | 6:55 AM

keralam-mullappalli-in-wayanadu-encounter-2020

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നക്സല്‍ പ്രസ്ഥാനങ്ങളിലേക്ക് പോകുന്ന യുവാക്കളെ ഭരണകൂട ഭീകരത അഴിച്ചുവിട്ട് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റുകളും പൊലിസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താ സമ്മേളനത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. കെ.പി.സി.സി സംഭവത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പത്തോളം വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്ന് വയനാട്ടില്‍ നടന്ന സംഭവത്തെക്കുറിച്ച് തനിക്ക് വിശദമായി അറിയില്ല. മുന്‍പ് നടന്ന സംഭവങ്ങളെയാണ് താന്‍ വ്യാജ ഏറ്റുമുട്ടല്‍ എന്നു പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കൊല്‍ക്കത്ത തീസിസിന്റെ കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിച്ച സായുധ സമരത്തിന്റെ പാതയാണ് അവര്‍ സ്വീകരിച്ചത്. ആ ചെറുപ്പക്കാരെയാണ് മനുഷ്യത്വഹീനമായി എല്ലാ മര്യാദകളെയും നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് ഭരണകൂടഭീകരത അഴിച്ചുവിട്ട് വേട്ടയാടുകയും അവരെ സംഘട്ടനത്തില്‍ കൊന്നു എന്ന് പറഞ്ഞ് കൊണ്ട് വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കുകയും ചെയ്യുന്നത്. കെ.പി.സി.സി ശക്തമായി ഈ സംഭവത്തെ അപലപിക്കുന്നു,' മുല്ലപ്പള്ളി പറഞ്ഞു.

നക്സലേറ്റ് പ്രസ്ഥാനത്തെ നേരിടേണ്ടത് തോക്കുകൊണ്ടും ലാത്തികൊണ്ടും അല്ലെന്നും സാമ്പത്തിക സാമൂഹിക മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന നടപടികളാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ കേസുകളിലായി നടക്കുന്ന അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്. ഇനി അന്വേഷണം തന്റെ വസതിയിലേക്ക് എത്തുന്നു എന്ന് മനസിലായപ്പോഴാണ് മുഖ്യമന്ത്രി ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത് അന്വേഷണം എന്നില്‍ നിന്ന് തുടങ്ങട്ടെയെന്ന രാഷ്ട്രീയ ചങ്കൂറ്റമാണ് മുഖ്യമന്ത്രി കാണിക്കേണ്ടത്.

വനിത കമ്മിഷന് സരിത നല്‍കിയ പരാതിയെ കുറിച്ച് ഒന്നും പറയാനില്ലെന്നും നേരത്തെ നടത്തിയ പ്രസ്താവനയില്‍ താന്‍ ആരെയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും ഇനിയും വിവാദങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പടിഞ്ഞാറത്തറ സ്റ്റേഷന്‍ പരിധിയിലുള്ള മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടന്നതെന്നാണ് സൂചനകള്‍. വെടിവെപ്പില്‍ ഒരു മാവോയിസ്റ്റിന് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ തൊഴിൽ നിയമം; പുതുവർഷാരംഭത്തിൽ ജീവനക്കാർക്ക് വാർഷികാവധി ലഭിക്കുമോ?

uae
  •  3 days ago
No Image

മുട്ടക്കറിയുടെ പേരിൽ തർക്കം: ഹോട്ടൽ അടുക്കളയിൽ കയറി ഉടമയെയും ജീവനക്കാരിയെയും മർദിച്ചു; യുവാക്കൾ അറസ്റ്റിൽ

crime
  •  3 days ago
No Image

അ​ഗ്നിശമന സേന എത്തുന്നതിന് മുന്നേ തീ നിയന്ത്രണ വിധേയമാക്കി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ് 

uae
  •  3 days ago
No Image

ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്ന യുവാവ് അതേ ട്രെയിനിനടിയിൽപ്പെട്ട് മരിച്ചു; പാലക്കാട് പട്ടാമ്പിയിൽ ദാരുണ സംഭവം

Kerala
  •  3 days ago
No Image

ടെക് ലോകത്ത് പുതിയ നാഴികക്കല്ല്; 6G സംരഭത്തിന് തുടക്കമിട്ട് യുഎഇ

uae
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം കമ്മീഷണർ എൻ. വാസു അറസ്റ്റിൽ

crime
  •  3 days ago
No Image

ഖത്തർ എയർവേയ്സ് വിപുലീകരണം: ജനുവരി അഞ്ച് മുതൽ ഹായിലിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസ്; ജിദ്ദ, റിയാദ് വിമാനങ്ങൾ ഏഴാക്കി

qatar
  •  3 days ago
No Image

തിരുവനന്തപുരത്ത് പടക്ക നിര്‍മ്മാണശാലയില്‍ തീപിടുത്തം; നാലു പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

പാകിസ്താനില്‍ കോടതി പരിസരത്ത് കാര്‍ പൊട്ടിത്തെറിച്ചു; 12 മരണം

International
  •  3 days ago
No Image

ഡല്‍ഹി സ്‌ഫോടനം: കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി

National
  •  3 days ago