HOME
DETAILS
MAL
വനിതാ ലോകകപ്പ്; ദക്ഷിണ കൊറിയക്ക് തോല്‍വി
backup
June 12 2019 | 19:06 PM
പാരിസ്: വനിതാ ലോകകപ്പില്‍ ദക്ഷിണ കൊറിയക്ക് വീണ്ടും തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയെ ആണ് നൈജീരിയ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ര@ണ്ടു ഗോളുകള്‍ക്കാണ് നൈജീരിയ കൊറിയയെ പരാജയപ്പെടുത്തിയത്.
29ാം മിനുട്ടില്‍ കിന്‍ ഡോയന്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് ആദ്യം നൈജീരിയയെ മുന്നില്‍ എത്തിച്ചത്. കളിയുടെ ര@ണ്ടാം പകുതിയില്‍ ഒഷൊവോലയിലൂടെ നൈജീരിയ തങ്ങളുടെ വിജയമുറപ്പിച്ച രണ്ട@ാം ഗോളും സ്വന്താമാക്കി. മത്സരത്തിലുടനീളം മികച്ച പന്തടക്കവും പ്രകടനവും പുറത്തെടുത്ത കൊറിയക്ക് വിജയ ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."