കാന്‍സറില്ലാതെ കീമോ; രജനിയുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും
തിരുരവനന്തപുരം: കാന്‍സറില്ലാതെ കീമോതെറാപ്പിക്ക് വിധേയായ രജനിയുടെ തുടര്‍ചികിത്സക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ അനാവശ്യമായ തിടുക്കം കാണിച്ചത് ദൗര്‍ഭാഗ്യഗരമായ സംഭവമായിപ്പോയെന്ന് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് രജനി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടര്‍ചികിത്സയും സര്‍ക്കാര്‍ ജോലിയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സഹായം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിയെയും കണ്ടു. ഇരുവരും സഹായം ഉറപ്പ് നല്‍കിയിരുന്നതായി രജനി നേരത്തേ പറഞ്ഞിരുന്നു. മാര്‍ച്ച് നാലിനാണ് കുടശനാട് സ്വദേശിനിയായ രജനി മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തുന്നത്. ഇവിടുത്തെ ലാബില്‍ ബയോപ്‌സി ചെയ്യുന്നതിനോടൊപ്പം സ്വകാര്യ ലാബിലും ടെസ്റ്റ് നടത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. സ്വകാര്യലാബിലെ റിസല്‍ട്ട് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കീമോതെറാപി ആരംഭിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളജിലെ ലാബ് റിപ്പോര്‍ട്ടില്‍ രജനിക്ക് കാന്‍സറില്ലെന്ന് കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."