അരങ്ങ്-17: കുടുംബശ്രീ മേളയ്ക്ക് തുടക്കം
കണ്ണൂര്‍: പെണ്‍കരുത്തിന്റെ വിളംബരമായി അരങ്ങ്-2017 ജില്ലാതല കലാകായിക മേളക്ക് തുടക്കം. കുടുംബശ്രീ 19ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മേള. പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കലാമത്സരങ്ങള്‍ നടന്നു. മൂന്നു മല്‍സര വേദികളിലായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ മാറ്റുരച്ചത്. നാടന്‍ പാട്ട്, നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്, നാടകം, ശിങ്കാരി മേളം എന്നിവ പ്രധാന വേദിയില്‍ നടന്നു. വേദി രണ്ടില്‍ നടന്ന ലളിത ഗാനം, കവിതാപാരായണം, മാപ്പിളപ്പാട്ട്, സംഘഗാനം, പ്രസംഗം, മിമിക്രി, മോണോ ആക്ട് മല്‍സരങ്ങളും ഒന്നിനോടൊന്ന് മികച്ചു നിന്നു. ചിത്രരചന, കഥാ രചന, കാര്‍ട്ടൂണ്‍, കവിതാരചന തുടങ്ങിയ സ്റ്റേജിതര ഇനങ്ങളിലും മല്‍സരങ്ങള്‍ നടന്നു. മേള പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. ടി.ടി റംല, വി.വി പ്രീത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."