ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ്
അഹമ്മദാബാദ്: ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ്. തീരക്കടലിലേക്ക് കാറ്റ് അകലേക്ക് നീങ്ങിയതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചുഴലിക്കാറ്റ് കര പതിച്ചില്ലെങ്കിലും ഗുജറാത്ത് മേഖലയില്‍ കനത്ത മഴയും കൊടുങ്കാറ്റും തുടരും. വടക്ക്- വടക്കുകിഴക്ക് ദിശയിലേക്കാണ് ചുഴലിക്കാറ്റ് ഗതിമാറിയത്. എന്നാല്‍ 12 മണിക്കൂറിനുള്ളില്‍ കാറ്റ് വടക്ക് കിഴക്കന്‍ ദിശയിലേക്ക് വീണ്ടും ഗതിമാറാന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് തരുന്നു. സൗരാഷ്ട്ര തീരത്തെ ബാധിക്കുന്ന തരത്തില്‍ മണിക്കൂറില്‍ 90-100 കി.മീയായി കാറ്റിന്റെ വേഗം 12 മണിക്കൂറോടെ മാറും. വെരാല്‍, ഗിര്‍ സോംനാഥ്, ദിയു, ജുനഗഡ്, പോര് ബന്ദര്‍, ദ്വാരക അടക്കമുള്ള പ്രദേശങ്ങളെയാവും കാറ്റ് വീണ്ടും ഗതിമാറിയാല്‍ ബാധിക്കുക.
നേരത്തേ തീരത്തോടടുത്ത പ്രദേശങ്ങളില്‍നിന്ന് മൂന്നുലക്ഷത്തോളം പേരെ അധികൃതര്‍ മാറ്റിയിരുന്നു.
സൗരാഷ്ട്രയിലെയും കച്ചിലെയും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവരെയാണ് ഒഴിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."