HOME
DETAILS
MAL
കൊച്ചി മെട്രോ തൃപ്പുണിത്തുറ വരേ നീട്ടാന്‍ 356 കോടി രൂപയുടെ പദ്ധതി
backup
June 13 2019 | 15:06 PM
തിരുവനന്തപുരം: എറണാകുളം എസ്.എന്‍ ജംഗ്ഷന് മുതല്‍ തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്/ബസ് ഡിപ്പോ വരെ കൊച്ചി മെട്രോ പാത ഫേസ് 1 ബി ദീര്‍ഘിപ്പിക്കുന്നതിന് ഭരണാനുമതി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. 356 കോടി രൂപയാണ് ഇതിനു ചെലവ് കണക്കാക്കുന്നത്.
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 12 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും
മത്സ്യഫെഡിന്റെ ആലപ്പുഴ ആറാട്ടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഫിഷ്മില്‍ ആന്റ് ഓയില്‍ പ്ലാന്റിനു വേണ്ടി 15 തസ്തികകള്‍ താല്ക്കാലികാടിസ്ഥാനത്തില് മൂന്നു വര്‍ഷത്തേക്ക് സൃഷ്ടിക്കാനും തീരുമാനമുണ്ട്. കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയ 27 റോഡ് ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരുമായും റെയില്‍വേയുമായും ധാരണാപത്രം ഒപ്പിടുന്നതിന് മന്ത്രിസഭ അനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."