വ്യാജ വികലാംഗരെ പിരിച്ച് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന്
കല്‍പ്പറ്റ: വ്യാജ വികലാംഗരെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടിയെടുത്ത എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്ന് ഡി.എ.ഡബ്ല്യു.എഫ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയുടെ ഏറെക്കാലമായുള്ള ആവശ്യമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ ജോലി ചെയ്യുന്ന വ്യാജ വികലാംഗര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സമിതിക്ക് സംഘടന 2006ല്‍ നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചു. ആരോപണ വിധേയരായ 13പേരും വികലാംഗത്വം നടിക്കുകയാണെന്ന് സ്‌പെഷ്യല്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. ഈ 13പേര്‍ക്കെതിരേ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. റവന്യുവകുപ്പില്‍ രണ്ടുപേര്‍ക്കെതിരേയും വനംവകുപ്പില്‍ ഒരാള്‍ക്കെതിരേയും നടപടി സ്വീകരിച്ചു. ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ മാറി. പിന്നീട് വന്ന സര്‍ക്കാര്‍ ഇതില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. വനംവകുപ്പിലെ ജീവനക്കാരനെ ഒഴിച്ച് ബാക്കി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്ന നടപടിയും അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ചെന്ന് ഭാരവഹികള്‍ ആരോപിച്ചു. ജനുവരിയിലാണ് ഈ വിഷയത്തില്‍ സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ ചില വകുപ്പ് മേധാവികള്‍ ഇത് നടപ്പാക്കാന്‍ തയ്യാറാവുന്നില്ല.
ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. ഇക്കാലത്തോളം ഈ വിഷയത്തില്‍ മൗനികളായിരുന്നവര്‍ പുതിയ അവകാശവാദവുമായി രംഗത്ത് വരുന്നുണ്ട്. ഇതിനെ സമൂഹം തിരിച്ചറിയണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറി കെ.വി മോഹനന്‍, കെ.വി മത്തായി, കെ.പി ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."