അംഗബലം കൂട്ടാന്‍ ബി.ജെ.പി
ന്യൂഡല്‍ഹി: അംഗത്വവിതരണത്തില്‍ വന്‍ വര്‍ധനവ് ലക്ഷ്യമിട്ട് ബിജെപി. 14 കോടിയിലേറെ അംഗങ്ങളെ ചേര്‍ക്കുന്നതിനാരംഭിക്കുന്ന പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ദേശീയ വൈസ് പ്രസിഡന്റും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. കേരളത്തിലെ ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ കണ്‍വീനറായി നിയമിച്ചു.
കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ ബിജെപിയുടെ തെരഞ്ഞെടുപ്പ് നേട്ടങ്ങളില്‍ തൃപ്തനാകില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ നടക്കുന്ന ബിജെപി നേതൃയോഗത്തിലാണ് അമിത് ഷായുടെ പരാമര്‍ശം. ജൂലൈ ആറിന് അംഗത്വ പ്രചാരണം ആരംഭിക്കും. ഇതിന് മുന്‍പ് മണ്ഡലം, ബൂത്ത് തല യോഗങ്ങള്‍ സംഘടിപ്പിക്കും. ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷന്മാര്‍, സംഘടനാ സെക്രട്ടറിമാര്‍, പ്രഭാരിമാര്‍ തുടങ്ങിയവര്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന നേതൃയോഗത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം കുടുംബാധിപത്യ രാഷ്ട്രീയത്തിനും ജാതിവാദികള്‍ക്കുമെതിരായ വിധിയെഴുത്താണെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
2016ലാണ് ഏറ്റവുമൊടുവില്‍ ബിജെപി അംഗത്വ വിതരണം നടത്തിയത്. തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ജൂലൈ 6ന് അംഗത്വ വിതരണം തുടങ്ങും. അതിനിടെ അമിത് ഷാ ഡിസംബറില്‍ സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരും. അടുത്ത് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അമിത് ഷാ തന്നെയാകും പാര്‍ട്ടിയെ നയിക്കുക.
സംഘടന സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ അമിത് ഷായുടെ സഹായിയായി വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിക്കുന്നത് പരിഗണനയിലുണ്ട്. ജെ.പി നഡ്ഡ വര്‍ക്കിങ് പ്രസിഡന്റാകാനാണ് സാധ്യത. നിലവില്‍ പാര്‍ട്ടിയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."