കോന്നി മെഡിക്കല്‍ കോളജ്: 286 തസ്തികകള്‍ സൃഷ്ടിച്ചു
തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ 286 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്.
2 പ്രൊഫസര്‍, 2 അസോസിയേറ്റ് പ്രൊഫസര്‍, 7 അസി. പ്രൊഫസര്‍, 6 സീനിയര്‍ റെസിഡന്റ്, 9 ജൂനിയര്‍ റെസിഡന്റ് എന്നിങ്ങനെയാണ് അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്. 1 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, 1 സീനിയര്‍ സൂപ്രണ്ട്, 2 ക്ലര്‍ക്ക്, 1 നഴ്സിങ് സൂപ്രണ്ട് ഗ്രേഡ് ഒന്ന്, 1 നഴ്സിങ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 4 ഹെഡ് നഴ്സ്, 75 സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, 6 ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, 10 നഴ്സിങ് അസിസ്റ്റന്റ്, 10 നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്, 9 ലാബ് ടെക്നീഷ്യന് ഗ്രേഡ് രണ്ട്, 35 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, 25 പാര്‍ട്ട് ടൈം സ്വീപ്പര്‍, 30 സെക്യൂരിറ്റി ഗാര്‍ഡ് ഗ്രേഡ് രണ്ട് എന്നിങ്ങനെ 41 വിവിധ വിഭാഗങ്ങളിലായാണ് അനധ്യാപക തസ്തികകള്‍ സൃഷ്ടിച്ചത്.സംസ്ഥാനത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിലെ തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തില്‍ 195 ഓവര്‍സിയര്‍ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.കാസര്‍കോട് ജില്ലയില്‍ പുതുതായി അനുവദിച്ച മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ 12 തസ്തികകള്‍ സൃഷിക്കും. 1 ജൂനിയര്‍ സൂപ്രണ്ട്, 5 സീനിയര്‍ ക്ലര്‍ക്ക് ക്ലര്‍ക്ക്, 1 കോര്‍ട്ട് കീപ്പര്‍, 1 ഡഫേദാര്‍, 3 ഓഫിസ് അറ്റന്റന്റ് അറ്റന്റര്‍, 1 പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ തസ്തികകളാണ് അനുവദിച്ചത്.
പാലക്കാട് വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 9 തസ്തികകള്‍ സൃഷ്ടിക്കും. 3 മെഡിക്കല്‍ ഓഫിസര്‍, 2 സ്റ്റാഫ് നഴ്സ്, 2 നഴ്സിങ് അസിസ്റ്റന്റ്, 1 രണ്ടാം ഗ്രേഡ് ഹോസ്പിറ്റല്‍ അറ്റന്റന്റ, 1 ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."