മതേതര സങ്കല്‍പ്പങ്ങള്‍ക്ക് ബാധിച്ച മാറാവ്യാധിയാണ് നരേന്ദ്ര മോദി: ഉമ്മന്‍ ചാണ്ടി
പേരാമ്പ്ര: ജനാധിപത്യത്തെ പരിപോഷിപ്പിച്ച ഇന്ത്യയുടെ മതേതര സങ്കല്‍പ്പങ്ങള്‍ക്ക് ബാധിച്ച മാറാവ്യാധിയാണ് നരേന്ദ്ര മോദിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കായണ്ണ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും തീരാകളങ്കമായി മോദി മാറിയെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഇ.എം രവീന്ദ്രന് മാസ്റ്റര്‍ അധ്യക്ഷനായി. എം.കെ രാഘവന് എം.പി മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വൈസ് പ്രസിഡന്റ് അബ്ദുറഷീദ് കണ്ണൂര്‍, ഡി.സി.സി സെക്രട്ടറിമാരായ കെ.ജെ പോള്‍, ചെരണ്ടത്തുര്‍ ശ്രീധരന്, വി.എം ചന്ദ്രന്, എം.വി മൊയ്തി, സി.പി ബാലകൃഷ്ണന് സംസാരിച്ചു.
ചെറുക്കാട്ടു വച്ച് നടന്ന പ്രതിനിധി സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. ഇ.എം രവീന്ദ്രന് അധ്യക്ഷനായി. സി.വി ബാലകൃഷ്ണന്, ഐപ്പ് വടക്കേതടം, എം. ഋഷികേശന്, പി.പി ശ്രീധരന്, കെ.എം രാധാകൃഷണന്, എന്‍. ചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."