ആന്ധ്രാപ്രദേശില്‍ 12 ദിവസത്തിനുള്ളില്‍ 11 നവജാത ശിശുക്കള്‍ മരിച്ചു
അമരാവതി: ആന്ധ്രാപ്രദേശില്‍ 12 ദിവസങ്ങള്‍ക്കുള്ളില്‍ 11 നവജാത ശിശുക്കള്‍ മരിച്ചു. അനന്താപൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു മരണം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ന് സംസ്ഥാന ആരോഗ്യ മന്ത്രി എ. കൃഷ്ണ ശ്രീനിവാസ് ആശുപത്രി സന്ദര്‍ശിച്ച് ഡോക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥന്‍മാരുമായി ചര്‍ച്ച നടത്തും.
നവജാത ശിശുക്കള്‍ക്കായുള്ള പ്രത്യേക വാര്‍ഡോടെ പ്രവര്‍ത്തിക്കുന്നതാണ് അനന്താപൂര്‍ സര്‍ക്കാര്‍ ആശുപത്രി. ജില്ലയില്‍ മറ്റ് ആശുപത്രികളില്‍ നിന്ന് തീവ്രപരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങളെ റഫര്‍ ചെയ്യുന്നതും അനന്താപൂര്‍ ആശുപത്രിയിലേക്കാണ്.
അതീവ സുരക്ഷിതമായാണ് നവജാത ശിശുക്കള്‍ക്ക് ചികിത്സ നല്‍കുന്നതെന്നും 25 മുതല്‍ 30 വരെ കുട്ടികള്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. ജഗന്നാഥ് അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ 175 ശിശുക്കളെയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ 30 പേര്‍ മരിച്ചു. ഏപ്രിലില്‍ 217 കുഞ്ഞുങ്ങളില്‍ 34 പേരും മരിച്ചു. ഗുരുതരമായ രോഗത്തെത്തുടര്‍ന്നായിരുന്നു മരണമെന്നും ഡോ. ജഗന്നാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."